ന​ഴ്‌​സ​സ് ദി​ന​ത്തി​ല്‍ മ​ധു​ര വി​ത​ര​ണം
Thursday, May 13, 2021 12:39 AM IST
ത​ളി​പ്പ​റ​മ്പ്: ലോ​ക ന​ഴ്‌​സ​സ് ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കെ​സി​വൈ​എം ത​ളി​പ്പ​റ​മ്പ്, വാ​യാ​ട്ടു​പ​റ​മ്പ് ഫൊ​റോ​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​ടു​വ​ള്ളി​ത്ത​ട്ട് ക​മ്യൂ​ണി​റ്റി ഹെ​ല്‍​ത്ത് സെ​ന്‍റ​റി​ല്‍ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന ന​ഴ്‌​സുമാ​ര്‍​ക്ക് ആ​ശം​സ​ക​ള​ര്‍​പ്പി​ച്ച് മ​ധു​രം വി​ത​ര​ണം ചെ​യ്തു. കെ​സി​വൈ​എം ത​ല​ശേ​രി അ​തി​രൂ​പ​ത ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​മ​ല്‍ ജോ​യി കൊ​ന്ന​ക്ക​ല്‍, വാ​യാ​ട്ടു​പ​റ​മ്പ് ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ജെ​റാ​ള്‍​ഡ് ജേ​ക്ക​ബ്, ജി​മ്മി തോ​മ​സ് ഉ​ള്ളാ​ട​ന്‍​പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.
മ​ട്ട​ന്നൂ​ര്‍: പ​ട്ടാ​ന്നൂ​ര്‍ കെ​പി​സി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ എ​ന്‍​സി​സി യൂ​ണി​റ്റ് ന​ഴ്‌​സ​സ് ദി​ന​ത്തി​ല്‍ ന​ഴ്‌​സു​മാ​രെ അ​വ​രു​ടെ വീ​ടു​ക​ളി​ല്‍ എ​ത്തി പൂ​ച്ചെ​ണ്ട് ന​ല്‍​കി ആ​ദ​രി​ച്ചു. ഇ​രി​ക്കൂ​ര്‍ ഗ​വ. ആ​ശു​പ​ത്രി​യി​ലെ ന​ഴ്‌​സു​മാ​രാ​യ രാ​ഗി​ത വി​നോ​ദ്, കെ.​പി. ഷൈ​ല, പൊ​റോ​റ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ എം.​സി​വി​ന, ഷീ​ജ ഷി​ജു,എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്. കെ.​സി.​നി​ള, സി.​വി.​മ​ഞ്ജി​മ, അ​മ​ര്‍​നാ​ഥ് ല​ക്ഷ്മ​ണ​ന്‍, ടി.​വി. വാ​സു​ദേ​വ്, പി. ​ദേ​വ​ന​ന്ദ, ആ​ര്‍.​വി. ആ​ര്യ​ശ്രീ, ടി.​കെ. വ​ര്‍​ഷ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.
മ​ട്ട​ന്നൂ​ര്‍: പ​ഴ​ശി​രാ​ജ എ​ന്‍​എ​സ്എ​സ് കോ​ള​ജ് എ​ന്‍​സി​സി യൂ​ണി​റ്റ് ന​ഴ്‌​സ് ദി​ന​ത്തി​ല്‍ ന​ഴ്‌​സു​മാ​രെ അ​വ​രു​ടെ വീ​ടു​ക​ളി​ല്‍ എ​ത്തി പൂ​ച്ചെ​ണ്ട് ന​ല്‍​കി ആ​ദ​രി​ച്ചു. കോ​വി​ഡ് ര​ണ്ടാം വ​ര​വി​ലും അ​ഹോ​രാ​ത്രം പാ​ടു​പെ​ടു​ന്ന ന​ഴ്‌​സു​മാ​രെ നാം ​ഓ​ര്‍​മി​ക്കു​ക ത​ന്നെ വേ​ണ​മെ​ന്ന് കേ​ഡ​റ്റു​ക​ള്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. കേ​ഡ​റ്റു​ക​ളാ​യ സി.​പി. സൂ​ര്യ, അ​ന​ഘ ര​മേ​ശ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.