മ​ട്ട​ന്നൂ​ർ കോ​വി​ഡ് ആ​ശു​പ​ത്രി​യി​ൽ സൗ​ജ​ന്യ സേ​വ​ന​വു​മാ​യി കെ​ഇ​ഡ​ബ്ല്യു​എ​സ്എ
Thursday, May 13, 2021 12:39 AM IST
മ​ട്ട​ന്നൂ​ര്‍: കോ​വി​ഡ് ആ​ശു​പ​ത്രി​യാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന മ​ട്ട​ന്നൂ​ര്‍ ഗ​വ. ആ​ശു​പ​ത്രി​യി​ല്‍ സൗ​ജ​ന്യ​മാ​യി ഇ​ല​ക്‌​ട്രി​ക്ക​ല്‍ സം​വി​ധാ​ന​മൊ​രു​ക്കി ഇ​ല​ക്‌​ട്രി​ക്ക​ല്‍ വ​യ​ര്‍​മെ​ന്‍ ആ​ന്‍​ഡ് സൂ​പ്പ​ര്‍​വൈ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍. മ​ട്ട​ന്നൂ​ര്‍ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 12 പേ​രാ​ണ് സൗ​ജ​ന്യ​സേ​വ​നം ന​ട​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച മു​ത​ല്‍ കോ​വി​ഡ് ആ​ശു​പ​ത്രി​യാ​യി പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്കു​ന്ന ആ​ശു​പ​ത്രി​യി​ല്‍ ത​ക​രാ​റി​ലാ​യി കി​ട​ക്കു​ന്ന ഫാ​നു​ക​ളും ലൈ​റ്റു​ക​ളും പ്ലം​ബിം​ഗു​ക​ളു​ടെ​യും ത​ക​രാ​റു​ക​ള്‍ പ​രി​ഹ​രി​ച്ചാ​ണ് സേ​വ​നം ന​ട​ത്തി​യ​ത്.
കോ​വി​ഡ് രോ​ഗി​ക​ള്‍​ക്ക് എ​ല്ലാ​വി​ധ സൗ​ക​ര്യ​ങ്ങ​ളും ന​ല്‍​കു​ന്ന​തി​നാ​ണ് പ്ര​വ​ര്‍​ത്ത​ക​ര്‍ സൗ​ജ​ന്യ സേ​വ​നം ന​ട​ത്തി​യ​തെ​ന്ന് ഭാ​ര​വാ​ഹി വി.​കെ. അ​ര​വി​ന്ദാ​ക്ഷ​ന്‍ പ​റ​ഞ്ഞു. സൗ​ജ​ന്യ സേ​വ​ന പ്ര​വ​ര്‍​ത്ത​ന​ത്തി​ന് പ്ര​ബീ​ഷ്, ബാ​ബു​രാ​ജ് ക​ക്കോ​ത്ത് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.