വാ​ക്‌​സി​ന്‍ ചല​ഞ്ച്: തു​ക ന​ൽ​കി
Thursday, May 13, 2021 12:39 AM IST
ത​ളി​പ്പ​റ​മ്പ്: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ക്‌​സി​ന്‍ ച​ല​ഞ്ചി​ലേ​ക്ക് സു​മ​ന​സു​ക​ളു​ടെ സം​ഭാ​വ​ന​ക​ള്‍ ഒ​ഴു​കു​ന്നു. സെ​ന്‍റ് മേ​രീ​സ് ദേവാലയ വികാരി ഫാ.​ഏ​ബ്ര​ഹാം പോ​ണാ​ട്ട്, ത​ളി​പ്പ​റ​മ്പ് കോ-​ഓ​പ്പ​റേ​റ്റീ​വ് എ​ഡ്യൂ​ക്കേ​ഷ​ണ​ല്‍ സൊ​സൈ​റ്റി​യും ജീ​വ​ന​ക്കാ​രും, എ​ല്‍​ഐ​സി ത​ളി​പ്പ​റ​മ്പ് അ​ഡ്മി​നി​സ്ട്ര​ഷ​ന്‍ മാ​നേ​ജ​രാ​യ സി.​വി വി​ജ​യ​ന്‍, ക​ണ്ണൂ​ര്‍ ക​ണ്‍​ട്രോ​ള്‍ റൂ​മി​ലേ എ​എ​സ്‌​ഐ ര​ഞ്ചി​ത്ത് ചേ​ടി​ച്ചേ​രി തു​ട​ങ്ങി​യ​വ​രാ​ണ് വാ​ക്‌​സി​ന്‍ ചാ​ല​ഞ്ചി​ലേ​ക്ക് തു​ക കൈ​മാ​റി​യ​ത്. നി​യു​ക്ത ത​ളി​പ്പ​റ​മ്പ് എം​എ​ല്‍​എ എം. ​വി. ഗോ​വി​ന്ദ​ന്‍ ഓ​ഫീ​സി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് വാ​ക്സി​ന്‍ ച​ല​ഞ്ചി​ലേ​ക്ക് സം​ഭാ​വ​ന സ്വീ​ക​രി​ച്ച​ത്. ഫാ.​ഏ​ബ്ര​ഹാം പോ​ണാ​ട്ട് 10,000 രൂ​പ​യാ​ണ് ന​ല്‍​കി​യ​ത്. ഫാ. ​ജോ​സ​ഫ് മ​മ്പ​ള്ളിക്കുന്നേ​ല്‍, ഫാ.​അ​മ​ല്‍ പ​ഞ്ഞി​ക്കു​ന്നേ​ല്‍ , സോ​മി പു​ത്തേ​ട്ട​ത്ത്കു​ളം എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ത​ളി​പ്പ​റ​മ്പ് കോ-​ഓ​പ്പ​റേ​റ്റീ​വ് എ​ഡ്യൂ​ക്കേ​ഷ​ണ​ല്‍ സൊ​സൈ​റ്റി​യു​ടെ ഒ​രു ല​ക്ഷം രൂ​പ​യും ജീ​വ​ന​ക്കാ​ര്‍ ചേ​ര്‍​ന്ന് സ്വ​രൂ​പി​ച്ച 10,704 രൂ​പ​യും പ്ര​സി​ഡ​ന്‍റ് കെ. ​കൃ​ഷ്ണ​ന്‍ , സെ​ക്ര​ട്ട​റി പി.​എ​ന്‍. സു​ലേ​ഖ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് കൈ​മാ​റി​യ​ത്. എ​ല്‍​ഐ​സി ത​ളി​പ്പ​റ​മ്പ് അ​ഡ്മി​നി​സ്ട്ര​ഷ​ന്‍ മാ​നേ​ജ​രാ​യ വി​ജ​യ​ൻ 25,000 രൂ​പ​ ന​ല്‍​കി. ക​ണ്ണൂ​ര്‍ ക​ണ്‍​ട്രോ​ള്‍ റൂ​മി​ലെ എ​എ​സ്‌​ഐ ര​ഞ്ചി​ത്ത് ചേ​ടി​ച്ചേ​രി​ ‘ഒ​ന്നൂ​റെ മു​പ്പ​ത് 'എ​ന്ന അ​നു​ഭ​വ​കു​റി​പ്പ് വി​റ്റ​ഴി​ച്ച​തി​ല്‍ നി​ന്ന് ല​ഭി​ച്ച 12,000 രൂ​പ​യാ​ണ് ന​ല്‍​കി​യ​ത്.