നാശനഷ്ടം വിതച്ച് മിന്നലും കാറ്റും
Thursday, May 13, 2021 12:39 AM IST
ചെ​റു​പു​ഴ: പ്രാ​പ്പൊ​യി​ൽ പാ​റോ​ത്തും നീ​രി​ൽ മി​ന്ന​ലേ​റ്റ് വീ​ട് ത​ക​ർ​ന്നു. കു​റി​ച്യാ​കു​ന്നി​ലെ വെ​ട്ടി​ക്കാ​ട്ടു​താ​ഴെ ഷാ​ജി​മോ​ളു​ടെ വീ​ടാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഉ​ണ്ടാ​യ മി​ന്ന​ലി​ൽ ത​ക​ർ​ന്ന​ത്. ഷാ​ജി​മോ​ളു​ടെ മ​ക​ൾ ശ്രു​തി​ക്ക് പ​രി​ക്കേ​റ്റു. വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ മു​ഴു​വ​നും ന​ശി​ച്ചു. ഈ ​വീ​ട്ടി​ൽ താ​മ​സി​ക്കാ​ൻ പ​റ്റാ​ത്ത​തി​നാ​ൽ ഇ​വ​രെ മ​റ്റൊ​രു വീ​ട്ടി​ലേ​ക്ക് മാ​റ്റി പാ​ർ​പ്പി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം ഇ​വ​രു​ടെ സ​ഹോ​ദ​രി​യു​ടെ വീ​ടി​നും മി​ന്ന​ലി​ൽ കേ​ടു​പാ​ട് സം​ഭ​വി​ച്ചി​രു​ന്നു.
ഇ​രി​ട്ടി: ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും കൂ​ട​ലാ​ട് മേ​ഖ​ല​യി​ല്‍ വ്യാ​പ​ക നാ​ശ​ന​ഷ്ടം. പാ​ല​പ്പു​ഴ കൂ​ട​ലാ​ടി​ലെ സാ​ദ​ത്തി​ന്‍റെ 150 നേ​ന്ത്ര​വാ​ഴ​ക​ളാ​ണ് കാ​റ്റി​ല്‍ നി​ലം​പൊ​ത്തി​യ​ത്.​ ആ​റ​ളം വ​ന്യ ജീ​വി​സ​ങ്കേ​ത​ത്തി​ല്‍ നി​ന്ന് ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലി​റ​ങ്ങു​ന്ന കാ​ട്ടാ​ന​ക​ളോ​ട് പ​ട​വെ​ട്ടി​യാ​ണ് സാ​ദ​ത്ത് പാ​ല​പ്പു​ഴ കൂ​ട​ലാ​ടി​ല്‍ വാ​ഴ​ക്കൃ​ഷി ചെ​യ്ത​ത്.
ദി​വ​സ​ങ്ങ​ളോ​ളം വാ​ഴ​ത്തോ​ട്ട​ത്തി​ല്‍ കാ​വ​ലി​രു​ന്നാ​ണ് കാ​ട്ട​ാന​ക​ള്‍ കൃ​ഷി​യി​ട​ത്തി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​ത് ത​ട​ഞ്ഞ​ത്. നേ​ന്ത്ര​ൻ ഉ​ള്‍​പ്പെ​ടെ ആ​യി​ര​ത്തോ​ളം വാ​ഴ​ക​ളാ​ണ് ഇ​വി​ടെ കൃ​ഷി ചെ​യ്ത​ത​ത് ഇ​തി​ല്‍ 150 നേ​ന്ത്ര​വാ​ഴ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ചു​ഴ​ലി​ക്കാ​റ്റി​ല്‍ നി​ലം പൊ​ത്തി​യ​ത്.