ഇ- ​ക്ലി​നി​ക് ടെ​ലി മെ​ഡി​സി​ന്‍: ഉ​ദ്ഘാ​ട​നം ഇ​ന്ന്
Thursday, May 13, 2021 12:39 AM IST
ക​ണി​ച്ചാ​ർ: ക​ണി​ച്ചാ​ര്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന ഇ- ​ക്ലി​നി​ക് ടെ​ലി മെ​ഡി​സി​ന്‍ സം​വി​ധാ​നം ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ ഇ​ന്ന് വൈ​കുന്നേരം അ​ഞ്ചി​ന് ഓ​ണ്‍ ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യും. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജ​ന​ങ്ങ​ള്‍​ക്ക് ആ​ശു​പ​ത്രി​യി​ല്‍ നേ​രി​ട്ട് പോ​കാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​യ​തി​നാ​ലാ​ണ് ജ​ന​ങ്ങ​ള്‍​ക്ക് ഫോ​ണി​ലൂ​ടെ വി​ദ​ഗ്ധ ഡോ​ക്ട​ര്‍​മാ​രെ ബ​ന്ധ​പ്പെ​ടു​ന്ന​തി​നും സൗ​ജ​ന്യ ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​മു​ള്ള സം​വി​ധാ​ന​മൊ​രു​ക്കി​യ​തെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി സെ​ബാ​സ്റ്റ്യ​ന്‍ പ​റ​ഞ്ഞു. ഫോ​ണി​ലൂ​ടെ ഡോ​ക്ട​ര്‍ മാ​രു​ടെ സേ​വ​ന​വും മാ​ന​സി​ക സ​മ്മ​ർ​ദ്ദ​മു​ള്ള​വ​ർ​ക്ക് കൗ​ണ്‍​സി​ലിം​ഗും സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്കു​ന്ന​താ​ണ് പ​ദ്ധ​തി. ഗൈ​ന​ക്കോ​ള​ജി, പീ​ഡി​യാ​ട്രി​ക്, അ​ലോ​പ്പ​തി, ഹോ​മി​യോ​പ്പ​തി, ആ​യു​ര്‍​വേ​ദം, സി​ദ്ധ തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ലെ 13 ഡോ​ക്ട​ര്‍​മാ​രു​ടേ​യും ര​ണ്ട് കൗ​ണ്‍​സി​ലേ​ഴ്‌​സി​ന്‍റെ​യും സേ​വ​നം ക്ലി​നി​ക്കി​ലു​ണ്ടാ​കും.