വാഗ്ദാനം സഫലമാകുമോ‍.. ‍‍‍?
Thursday, May 6, 2021 12:49 AM IST
പാ​ടാം​ക​വ​ല: പ​യ്യാ​വൂ​ർ - കാ​ഞ്ഞി​ര​ക്കൊ​ല്ലി റോ​ഡി​ൽ പ​ടാം​ക​വ​ല മു​ത​ൽ ആ​മി​ന​ത്തോ​ട് വ​രെ​യു​ള്ള ഭാ​ഗ​ത്ത് വാ​ഹ​ന​ഗ​താ​ഗ​തം ഏ​റെ ദു​ഷ്ക​ര​മാ​യി. ദീ​ർ​ഘ​കാ​ല​മാ​യി തു​ട​രു​ന്ന അ​വ​ഗ​ണ​ന​യി​ൽ ത​ക​ർ​ന്ന് തീ​രു​ക​യാ​ണ് ഈ ​മ​ല​യോ​ര റോ​ഡ്.
ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ആ​രം​ഭി​ച്ചി​രു​ന്നെ​ങ്കി​ലും എ​സ്റ്റി​മേ​റ്റി​ൽ മ​തി​യാ​യ തു​ക​യി​ല്ലെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് ക​രാ​റു​കാ​ര​ൻ പാ​തി​വ​ഴി​യി​ൽ പ​ണി​നി​ർ​ത്തി പോ​വു​ക​യാ​ണു​ണ്ടാ​യ​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. യ​ഥാ​സ​മ​യം അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​തി​രു​ന്ന​തി​നാ​ൽ റോ​ഡി​ന്‍റെ ത​ക​ർ​ച്ച അ​നു​ദി​നം വ​ർ​ധി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം താ​ൻ വി​ജ​യി​ച്ചാ​ൽ ഈ ​റോ​ഡി​ന്‍റെ മെ​ക്കാ​ഡം ടാ​റിം​ഗി​ന് മു​ഖ്യ​പ​രി​ഗ​ണ​ന ന​ൽ​കു​മെ​ന്ന് ഇ​രി​ക്കൂ​റി​ന്‍റെ നി​യു​ക്ത എം​എ​ൽ​എ സ​ജീ​വ് ജോ​സ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ നാ​ട്ടു​കാ​ർ​ക്ക് വാ​ഗ്ദാ​നം ന​ൽ​കി​യി​രു​ ന്നു. വാ​ഗ്ദാ​നം സ​ഫ​ല​മാ​കാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണ് നാ​ട്ടു​കാ​ർ.