പ​ന​മ​രം പി​ടി​ക്കാ​ൻ ആ​ഞ്ഞു​തു​ഴ​ഞ്ഞു മു​ന്ന​ണി​ക​ൾ
Sunday, November 29, 2020 11:40 PM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ വ​നി​താ​സം​വ​ര​ണ മ​ണ്ഡ​ല​മാ​യ പ​ന​മ​രം പി​ടി​ക്കാ​ൻ ആ​ഞ്ഞു​തു​ഴ​ഞ്ഞു ഇ​ട​തു, വ​ല​തു മു​ന്ന​ണി​ക​ൾ. ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ പാ​ർ​ട്ടി​ക്കു​ള്ള സ്വീ​കാ​ര്യ​ത​യു​ടെ മാ​റ്റു തെ​ളി​യി​ക്കാ​ൻ ബി​ജെ​പി​യും സ​ജീ​വം. ശ്ര​ദ്ധേ​യ​മാ​ണ് ഇ​ക്കു​റി പ​ന​മ​ര​ത്തു മ​ത്സ​രം. വി​ദ്യാ​ർ​ഥി​നി​യെ അ​മ​ര​ത്തു നി​ർ​ത്തി​യാ​ണ് ഡി​വി​ഷ​ൻ നി​ല​നി​ർ​ത്താ​ൻ യു​ഡി​എ​ഫി​ന്‍റെ പോ​രാ​ട്ടം. എം​എ​സ്എ​ഫ് ഹ​രി​ത സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും തി​രു​ച്ചി​റ​പ്പ​ള്ളി ഭാ​ര​തീ​ദാ​സ​ൻ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എം​ഫി​ൽ വി​ദ്യാ​ർ​ഥി​നി​യു​മാ​യ മു​ഫീ​ദ തെ​സ്നി​യാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി.
മ​ണ്ഡ​ലം പി​ടി​ച്ചെ​ടു​ക്കാ​ൻ പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് സി​റ്റിം​ഗ് പ്ര​സി​ഡ​ന്‍റ് ബി​ന്ദു പ്ര​കാ​ശി​നെ​യാ​ണ് എ​ൽ​ഡി​എ​ഫ് തൊ​ടു​ത്ത​ത്. ബി​ന്ദു​വി​ന്‍റെ വ​ര​വോ​ടെ ഫൈ​റ്റ് ടൈ​റ്റാ​യ​തി​ന്‍റെ ആ​വേ​ശ​ത്തി​ലാ​ണ് ഡി​വി​ഷ​നി​ലെ ഇ​ട​തു​മു​ന്ന​ണി പ്ര​വ​ർ​ത്ത​ക​ർ. റി​ട്ട​യേ​ർ​ഡ് സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​യും മ​ഹി​ളാ​മോ​ർ​ച്ച ജി​ല്ലാ ട്ര​ഷ​റു​മാ​യ കെ.​പി. ശാ​ന്ത​കു​മാ​രി​യാ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി.
പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ 17, 18, 19, 20 വാ​ർ​ഡു​ക​ളും പ​ന​മ​രം പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളും(17) ചേ​രു​ന്ന​താ​ണ് 30,000ന​ട​ത്തു വോ​ട്ട​ർ​മാ​രു​ള്ള പ​ന​മ​രം ഡി​വി​ഷ​ൻ. 2015ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 3,066 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​യി​രു​ന്നു മു​സ്ലിം​ലീ​ഗി​ലെ പി.​കെ. അ​സ്മ​ത്തി​ന്‍റെ വി​ജ​യം. ആ​ന​കു​ത്തി​യാ​ലും ഡി​വി​ഷ​ൻ മ​റി​യി​ല്ലെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് മു​സ്ലിം ലീ​ഗും യു​ഡി​എ​ഫും. എ​ന്നാ​ൽ വോ​ട്ടു​ക​ൾ എ​ണ്ണി​ക്ക​ഴി​യു​ന്പോ​ൾ യു​ഡി​എ​ഫ് ക്യാ​ന്പി​ൽ ചി​രി മാ​യു​മെ​ന്ന ക​ണ​ക്കൂ​കൂ​ട്ട​ലി​ലാ​ണ് എ​ൽ​ഡി​എ​ഫ്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡി​വി​ഷ​നി​ൽ 3,024 വോ​ട്ടാ​ണ് ഡി​വി​ഷ​നി​ൽ ബി​ജെ​പി​ക്കു ല​ഭി​ച്ച​ത്. വോ​ട്ടെ​ണ്ണം ഇ​തി​ന്‍റെ ഇ​ര​ട്ടി​യി​ലും അ​ധി​ക​മാ​ക്കു​ക​യാ​ണ് എ​ൻ​ഡി​എ ല​ക്ഷ്യം.
ഓ​രോ വോ​ട്ടും വി​ല​പ്പെ​ട്ട​താ​ണെ​ന്ന തി​രി​ച്ച​റി​വി​ൽ ഒ​രു വി​ട്ടു​വീ​ഴ്ച​യും ചെ​യ്യാ​തെ​യാ​ണ് മൂ​ന്നു മു​ന്ന​ണി​ക​ളു​ടെ​യും തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണം. ഗൃ​ഹ​സ​ന്പ​ർ​ക്ക​ത്തി​നു മൂ​ന്നു സ്ഥാ​നാ​ർ​ഥി​ക​ളും വ​ലി​യ പ്രാ​ധാ​ന്യ​മാ​ണ് ന​ൽ​കു​ന്ന​ത്. ന​വ മാ​ധ്യ​മ​ങ്ങ​ളെ​യും പ​ര​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു​ണ്ട്. അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​വും വ​ന്യ​ജീ​വി​ശ​ല്യ​വും ഡി​വി​ഷ​നി​ൽ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പു​വി​ഷ​യ​ങ്ങ​ളാ​ണ്.
പു​ൽ​പ്പ​ള്ളി വേ​ലി​യ​ന്പം പു​ത്ത​ൻ​പു​ര​യി​ൽ പ്ര​കാ​ശി​ന്‍റെ ഭാ​ര്യ​യാ​ണ് 42കാ​രി​യാ​യ ബി​ന്ദു. അ​തു​ൽ പ്ര​കാ​ശ്, അ​തു​ല്യ പ്ര​കാ​ശ് എ​ന്നീ മ​ക്ക​ളും അ​ട​ങ്ങു​ന്ന​താ​ണ് കു​ടും​ബം. മ​ഹി​ള അ​സോ​സി​യേ​ഷ​ൻ പു​ൽ​പ്പ​ള്ളി എ​രി​യ സെ​ക്ര​ട്ട​റി​യും സി​പി​എം ഏ​രി​യ ക​മ്മി​റ്റി​യം​ഗ​വു​മാ​ണ്. പ​തി​റ്റാ​ണ്ടി​ല​ധി​ക​മാ​യി പൊ​തു​രം​ഗ​ത്തു സ​ജീ​വ​മാ​ണ്.
മു​ട്ടി​ൽ മാ​ണ്ടാ​ട് ത​യ്യി​ൽ ഇ​സ്മ​യി​ലി​ന്‍റെ ഭാ​ര്യ​യാ​ണ് 26കാ​രി​യാ​യ മു​ഫീ​ദ. പു​ൽ​പ്പ​ള്ളി പ​ഴ​ശി​രാ​ജാ കോ​ള​ജി​ൽ ബി​രു​ദ​ത്തി​നു പ​ഠി​ക്കു​ന്പോ​ഴാ​ണ് എം​എ​സ്എ​ഫി​ലൂ​ടെ പൊ​തു​രം​ഗ​ത്തു എ​ത്തി​യ​ത്. 2017ൽ ​ഹ​രി​ത​യു​ടെ വ​യ​നാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി​യും 2019ൽ ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റു​മാ​യി. കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്നു വി​മ​ൻ​സ് സ്റ്റ​ഡീ​സി​ൽ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദം നേ​ടി​യ മു​ഫീ​ദ​യ്ക്കു ഉ​പ​രി​പ​ഠ​നം ന​ട​ത്തു​ന്ന​തി​നി​ടെ അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ് ജ​ന​വി​ധി തേ​ടാ​നു​ള്ള നി​യോ​ഗം ല​ഭി​ച്ച​ത്.
പ​ന​മ​രം എ​ര​നെ​ല്ലൂ​ർ ന​വ​നീ​തം വി​ജ​യ​രാ​ജ​ന്‍റെ ഭാ​ര്യ​യാ​ണ് 62കാ​രി​യാ​യ ശാ​ന്ത​കു​മാ​രി. സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ​നി​ന്നു പി​രി​ഞ്ഞ​തി​നു​ശേ​ഷ​മാ​ണ് മ​ഹി​ളാ​മോ​ർ​ച്ച​യി​ലൂ​ടെ പൊ​തു​രം​ഗ​ത്തു എ​ത്തി​യ​ത്. തൊ​ഴി​ൽ വ​കു​പ്പി​ൽ സീ​നി​യ​ർ സൂ​പ്ര​ണ്ടാ​യി സേ​വ​നം ചെ​യ്തി​ട്ടു​ണ്ട്. മ​ക​ൻ ജി​തി​ൽ​രാ​ജും അ​ട​ങ്ങു​ന്ന​താ​ണ് കു​ടും​ബം.