ശ്രേ​യ​സ് മാ​തൃ​ക മ​ത്സ്യ​കൃ​ഷി പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, November 26, 2020 11:02 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: കേ​ര​ള സ​ർ​ക്കാ​ർ സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി ഫി​ഷ​റീ​സ് വ​കു​പ്പു മു​ഖേ​ന ന​ട​പ്പി​ലാ​ക്കു​ന്ന മ​ത്സ്യ​വ​ള​ർ​ത്ത​ൽ പ​ദ്ധ​തി ശ്രേ​യ​സ് സം​യോ​ജി​ത കൃ​ഷി​യി​ട​ത്തി​ൽ ബ​ത്തേ​രി ബി​ഷ​പ്പ് ജോ​സ​ഫ് മാ​ർ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

1,23,000 രൂ​പ ചെ​ല​വി​ൽ പൂ​ർ​ത്തീ​ക​രി​ച്ച കു​ള​ത്തി​ൽ ആ​യി​രം മ​ത്സ്യ​കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ച്ചു. ’സ​മൃ​ദ്ധി’ എ​ന്നു പേ​ര് ന​ൽ​കി​യ പ​ദ്ധ​തി​യി​ലൂ​ടെ ശു​ദ്ധ​മാ​യ മ​ത്സ്യം ഉ​ത്പാ​ദി​പ്പി​ച്ച് വി​പ​ണ​നം ചെ​യ്യാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. പ​രി​പാ​ടി​യി​ൽ ശ്രേ​യ​സ് പ്ര​സി​ഡ​ന്‍റ് ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കീ​പ്പ​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ശ്രേ​യ​സ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ അ​ഡ്വ.​ഫാ. ബെ​ന്നി ഇ​ട​യ​ത്ത്, പ്രോ​ഗ്രാം ഓ​ഫീ​സ​ർ കെ.​വി. ഷാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.