കാ​വ്യ​പ​ഠ​ന​ഗ്ര​ന്ഥം പ്ര​കാ​ശ​നം ചെ​യ്തു
Tuesday, November 24, 2020 11:14 PM IST
ക​ൽ​പ്പ​റ്റ:​റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പ​ക​ൻ വി​ള​ന്പു​ക​ണ്ടം മ​ല​ങ്ക​ര സി.​കെ. കു​ഞ്ഞി​കൃ​ഷ്ണ​ൻ ര​ചി​ച്ച ’കു​റ​ന്പാ​ല​ക്കോ​ട്ട​യി​ലെ കു​റു​മ​ച്ചെ​റു​പെ​ണ്ണ് കു​ഞ്ഞി​ത്താ​ലു’ എ​ന്ന കാ​വ്യ പ​ഠ​ന ഗ്ര​ന്ഥം പ്ര​സ്ക്ല​ബ് ഹാ​ളി​ൽ അ​ധ്യാ​പ​ക​നും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ ഡോ.​ബാ​വ കെ. ​പാ​ലു​കു​ന്ന് പ്ര​കാ​ശം ചെ​യ്തു. പ​രി​സ്ഥി​തി-​സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ൻ എം. ​ഗം​ഗാ​ധ​ര​ൻ ആ​ദ്യ​പ്ര​തി ഏ​റ്റു​വാ​ങ്ങി.​ഗ്ര​ന്ഥ​ത്തി​നു അ​വ​താ​രി​ക എ​ഴു​തി​യ സാ​ഹി​ത്യ​കാ​രി പ്രീ​ത ജെ. ​പ്രി​യ​ദ​ർ​ശി​നി,പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ച്ച നീ​ർ​മാ​ത​ളം ബു​ക്സ് ഉ​ട​മ അ​നി​ൽ കു​റ്റി​ച്ചി​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
വ​യ​നാ​ട്ടി​ലെ മു​ള്ള​ക്കു​റു​മ​രു​ടെ മു​ൻ​ഗാ​മി​ക​ളാ​യ വേ​ട​രാ​ജാ​ക്ക​ൻ​മാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട നാ​ട​ൻ പാ​ട്ടി​നെ​ക്കു​റി​ച്ചു​ള്ള പ​ഠ​ന​മാ​ണ് ’കു​റ​ന്പാ​ല​ക്കോ​ട്ട​യി​ലെ കു​റു​മ​ച്ചെ​റു​പെ​ണ്ണ് കു​ഞ്ഞി​ത്താ​ലു’ എ​ന്ന ഗ്ര​ന്ഥം.​പ​രേ​ത​നാ​യ എം. ​കേ​ള​പ്പ​ൻ(​എം.​കെ. പ​ണി​ക്കോ​ട്ടി) എ​ഴു​തി​യ ’വ​ട​ക്ക​ൻ​പാ​ട്ടു​ക​ളി​ലൂ​ടെ’ എ​ന്ന പു​സ്ത​ക​ത്തി​ലെ വ​യ​നാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ഭാ​ഗം വ​ർ​ഷ​ങ്ങ​ളോ​ളം ഗ​വേ​ഷ​ണ​വി​ധേ​യ​മാ​ക്കി ത​യാ​റാ​ക്കി​യ​താ​ണ് ഗ്ര​ന്ഥ​മെ​ന്നു കു​ഞ്ഞി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.​വ​യ​നാ​ടി​ന്‍റെ ച​രി​ത്ര​ത്തി​ലും പു​രാ​വൃ​ത്ത​ത്തി​ലും താ​ത്പ​ര്യ​മു​ള്ള​വ​രെ സം​ബ​ന്ധി​ച്ചി​ടി​ത്തോ​ളം മു​ത​ൽ​ക്കൂ​ട്ടാ​ണ് പു​സ്ത​ക​മെ​ന്നു ഡോ.​ബാ​വ കെ. ​പാ​ലു​കു​ന്ന് അ​ഭി​പ്രാ​പ്പെ​ട്ടു.