കൽപ്പറ്റ: എം.പി. വീരേന്ദ്രകുമാറിന്റെ സ്മരണയ്ക്കായി കൈനാട്ടി പദ്മപ്രഭ പൊതുഗ്രന്ഥാലയം വീരേന്ദ്രകുമാർ ഓർമകളിലൂടെ എന്ന പേരിൽ തയാറാക്കിയ സുവനീർ നാളെ ഉച്ചകഴിഞ്ഞു മൂന്നിന് എഴുത്തുകാരൻ ടി. പദ്മനാഭൻ പ്രകാശനം ചെയ്യും. പദ്മപ്രഭ പൊതുഗ്രന്ഥാലയത്തിലെ എം.പി. വീരേന്ദ്രകുമാർ ഹാളിലാണ് ചടങ്ങ്. എം.വി. ശ്രേയാംസ് കുമാർ എംപി ഉദ്ഘാടനം ചെയ്യും. ഹമീദ് ചേന്നമംഗലൂർ, സുഭാഷ് ചന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.
ഹരിവംശ് നാരായണ്‍ സിംഗ്, ആന്ദ്രേ കുർക്കോവ്, വി.എസ്. അച്യുതാനന്ദൻ, ശശി തരൂർ, കെ.പി. ഉണ്ണികൃഷ്ണൻ, എൻ,കെ. പ്രേമചന്ദ്രൻ, എം.പി. അബ്ദുസമദ് സമദാനി, ടി. പദ്മനാഭൻ, എം. മുകുന്ദൻ, ഹമീദ് ചേന്നമംഗലൂർ, എം.എൻ. കാരശേരി, കെ. ജയകുമാർ, കൽപ്പറ്റ നാരായണൻ, വി.കെ. ശ്രീരാമൻ, എൻ.പി. ഹാഫിസ് മുഹമ്മദ്, ആലങ്കോട് ലീലാകൃഷ്ണൻ, ഓംചേരി, എൻ.എൻ. പിള്ള, ഡോ.ഖദീജ മുംതാസ് തുടങ്ങിയവരുടെ എം.പി. വിരേന്ദ്രകുമാറുമായി ബന്ധപ്പെട്ട ഓർമകൾ സുവനീറിൽ ചേർത്തിട്ടുണ്ട്.