ഓ​ർ​മ​യ്ക്കാ​യി പ​ച്ച​ത്തു​രു​ത്തു​ക​ൾ; ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ വൃ​ക്ഷ​ത്തൈ​ക​ൾ ന​ടും
Friday, October 30, 2020 1:24 AM IST
ക​ൽ​പ്പ​റ്റ: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഭ​ര​ണ സ​മി​തി​ക​ളു​ടെ ഓ​ർ​മ​യ്ക്കാ​യി ന​വം​ബ​ർ ഒ​ന്നി​ന് വൃ​ക്ഷ​ത്തൈ​ക​ൾ ന​ടും. ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കാ​ളി​ക​ളാ​കും.
നി​ല​വി​ലു​ള്ള ഭ​ര​ണ​സ​മി​തി​ക​ളു​ടെ കാ​ലാ​വ​ധി ന​വം​ബ​ർ 11 ന് ​അ​വ​സാ​നി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഒ​രു സെ​ന്‍റ് സ്ഥ​ല​ത്തെ​ങ്കി​ലും ത​ദ്ദേ​ശീ​യ മ​ര​ങ്ങ​ൾ ന​ട്ട് ഓ​ർ​മ പ​ച്ച​ത്തു​രു​ത്ത് പ​രി​പാ​ടി​ക്ക് തു​ട​ക്കം കു​റി​ക്കു​ന്ന​ത്. തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ​രി​പാ​ല​ന​വും തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കും.
ഹ​രി​ത കേ​ര​ളം മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​ച്ച​ത്തു​രു​ത്ത് പ​ദ്ധ​തി ഒ​ന്നാം ഘ​ട്ടം ജി​ല്ല​യി​ൽ പൂ​ർ​ത്തി​യാ​ക്കി. 26 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി 33 പ​ച്ച​ത്തു​രു​ത്തു​ക​ൾ സൃ​ഷ്ടി​ച്ച് സ​ന്പൂ​ർ​ണ പ​ച്ച​ത്തു​രു​ത്ത് ജി​ല്ല​യാ​യി വ​യ​നാ​ട് മാ​റി​യി​ട്ടു​ണ്ട്.