വി​നു​ഷ ര​വി​ക്ക് അ​ഭി​ന​ന്ദ​ന​മ​റി​യി​ക്കാ​ൻ വ​നി​താ ക​മ്മീഷ​ൻ അ​ധ്യ​ക്ഷ​യെ​ത്തി
Sunday, October 25, 2020 10:57 PM IST
ക​ൽ​പ്പ​റ്റ: മി​ക​ച്ച ര​ണ്ടാ​മ​ത്തെ ചി​ത്ര​ത്തി​നു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പു​ര​സ്കാ​രം നേ​ടി​യ കെ​ഞ്ചി​ര​യി​ലൂ​ടെ താ​ര​മാ​യി​മാ​റി​യ വ​യ​നാ​ട് മാ​ന​ന്ത​വാ​ടി എ​ട​വ​ക പ​ഞ്ചാ​യ​ത്തി​ലെ ദ്വാ​ര​ക പ​ത്തി​ൽ​കു​ന്ന് കോ​ള​നി​യി​ലെ ആ​ദി​വാ​സി ബാ​ലി​ക വി​നു​ഷ ര​വി​യെ സ​ന്ദ​ർ​ശി​ച്ച് അ​ഭി​ന​ന്ദ​ന​മ​റി​യി​ച്ച് വ​നി​താ ക​മ്മീഷ​ൻ അ​ധ്യ​ക്ഷ എം.​സി. ജോ​സ​ഫൈ​ൻ. രാ​വി​ലെ പ​തി​നൊ​ന്നോ​ടെ കോ​ള​നി​യി​ൽ ഉ​ത്സ​വാ​ന്ത​രീ​ക്ഷ​ത്തി​ൽ പ​ര​ന്പ​രാ​ഗ​ത തു​ടി​താ​ള​ത്തോ​ളെ​യാ​ണ് വ​നി​താ ക​മ്മി​ഷ​ൻ അ​ധ്യ​ക്ഷ​യെ സ്വീ​ക​രി​ച്ച​ത്. തു​ട​ർ​ന്ന് വി​നു​ഷ ര​വി​യു​ടെ പ​ഠ​ന, സി​നി​മാ വി​ശേ​ഷ​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞ അ​ധ്യ​ക്ഷ വി​നു​ഷ​യ്ക്ക് ഉ​പ​ദേ​ശ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി.
ഒ​രു മ​ണി​ക്കൂ​റോ​ളം വി​നു​ഷ ര​വി​യോ​ടും നാ​ട്ടു​കാ​രോ​ടു​മൊ​പ്പം ചെ​ല​വ​ഴി​ച്ച ശേ​ഷ​മാ​ണ് എം.​സി. ജോ​സ​ഫൈ​ൻ മ​ട​ങ്ങി​യ​ത്. വി​നു​ഷ​യു​ടെ അ​ച്ഛ​ൻ ര​വി, അ​മ്മ ഇ​ന്ദു സ​ഹോ​ദ​ര​ങ്ങ​ൾ, ജ​ന​പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ടെ ഉൗ​രു​ക​ളി​ൽ നി​ന്നു​ള്ള അ​ന്പ​തോ​ളം പേ​ർ ച​ട​ങ്ങി​ന് സാ​ക്ഷ്യം വ​ഹി​ക്കാ​നെ​ത്തി​യി​രു​ന്നു. പൂ​ർ​ണ​മാ​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചും മാ​സ്ക് ധ​രി​ച്ചു​മാ​ണ് അ​വ​ർ പ​ങ്കെ​ടു​ത്ത​ത്.
ദ്വാ​ര​ക സേ​ക്ര​ട്ട് ഹാ​ർ​ട്ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ​ത്താം ക്ലാ​സ് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി പ്ല​സ് വ​ണി​ന് അ​ഡ്മി​ഷ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണ് വി​നു​ഷ ര​വി. സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ത്തി​ൽ മി​ക​ച്ച ര​ണ്ടാ​മ​ത്തെ ചി​ത്ര​മാ​യ കെ​ഞ്ചി​ര​യി​ൽ, ഗൗ​ണ്ട​രു​ടെ തോ​ട്ട​ത്തി​ലെ പ​ത്രോ​സ് മു​ത​ലാ​ളി​യു​ടെ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ കെ​ഞ്ചി​ര എ​ന്ന ആ​ദി​വാ​സി ബാ​ലി​ക​യു​ടെ ജീ​വി​ത​മാ​ണ് വി​നു​ഷ ര​വി​യു​ടെ ഭാ​വാ​ഭി​ന​യ​ത്തി​ൽ നി​റ​ഞ്ഞ​ത്.