കോ​വി​ഡ് വ്യാ​പ​നം: പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി ആ​രോ​ഗ്യ വ​കു​പ്പ്
Tuesday, September 29, 2020 11:58 PM IST
പു​ൽ​പ്പ​ള്ളി: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി ആ​രോ​ഗ്യ​വ​കു​പ്പ്. പാ​ക്കം ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഇ​ന്ന​ലെ ന​ട​ത്തി​യ 62 പേ​രു​ടെ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ൽ മു​ഴു​വ​ൻ ആ​ളു​ക​ൾ​ക്കും നെ​ഗ​റ്റീ​വ് ആ​യി. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യ്ക്കി​ടെ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ച​തോ​ടെ​യാ​ണ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യ​ത്. വ​രും ദി​വ​സ​ങ്ങ​ളി​ലും കൂ​ടു​ത​ൽ ആ​ളു​ക​ളെ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ. പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ ച​ങ്ങ​ല ഗേ​റ്റ്, ആ​ന​പ്പാ​റ, ചെ​റ്റ​പ്പാ​ലം, കാ​പ്പി​സെ​റ്റ്, ഭൂ​ദാ​നം, അ​മ​ര​ക്കു​നി, മു​ണ്ട​ക്കാ​മ​റ്റം പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച​താ​ണ് മേ​ഖ​ല​യി​ൽ പ​രി​ശോ​ധ​ന വ​ർ​ധി​പ്പി​ക്കാ​ൻ ആ​രോ​ഗ്യ വ​കു​പ്പ് ത​യാ​റാ​യ​ത്.