ബ​ഫ​ർ സോ​ണും ക​ടു​വ​സ​ങ്കേ​തവും അ​നു​വ​ദി​ക്കില്ല: ഫാ. ​ആന്‍റോ മ​ന്പ​ള്ളി
Friday, September 18, 2020 12:06 AM IST
മാ​ന​ന്ത​വാ​ടി: കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളെ അ​പ്ര​ഖ്യാ​പി​ത കു​ടി​യി​റ​ക്കി​ന് നി​ർ​ബ​ന്ധി​ത​മാ​ക്കു​ന്ന വ​യ​നാ​ട് ക​ടു​വ സ​ങ്കേ​തം, മ​ല​ബാ​ർ, കൊ​ട്ടി​യൂ​ർ, ആ​റ​ളം വ​ന്യ​മൃ​ഗ​സ​ങ്കേ​ത​ങ്ങ​ൾ​ക്കും ചു​റ്റു​മു​ള്ള ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലെ ബ​ഫ​ർ സോ​ണ്‍ എ​ന്നി​വ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് മാ​ന​ന്ത​വാ​ടി രൂ​പ​താ ജ​ന​സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് ഫാ.​ആ​ന്‍റോ മ​ന്പ​ള്ളി പ​റ​ഞ്ഞു.

അ​പ്ര​ഖ്യാ​പി​ത കു​ടി​യി​റ​ക്കി​നെ​തി​രെ 36 സ്വ​ത​ന്ത്ര ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ രാ​ഷ്ട്രീ​യ​കി​സാ​ൻ മ​ഹാ സം​ഘ് വ​യ​നാ​ട് ജി​ല്ലാ ക​മ്മി​റ്റി മാ​ന​ന്ത​വാ​ടി ഡി​എ​ഫ്ഒ ഓ​ഫീ​സി​നു മു​ൻ​പി​ൽ ന​ട​ത്തി​യ പ്ര​തി​ക്ഷേ​ധ കൂ​ട്ടാ​യ്മ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ആ​ർ​ക​ഐം​എ​സ് (രാ​ഷ്ട്രീ​യ കി​സാ​ൻ മ​ഹാ സം​ഘ്) സം​സ്ഥാ​ന ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ അ​ഡ്വ. ബി​നോ​യി തോ​മ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ ചെ​യ​ർ​മാ​ൻ പി.​ജെ. ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യ ജോ​സ​ഫ് വ​ട​ക്കേ​ക്ക​ര, എ.​എ​ൻ. മു​കു​ന്ദ​ൻ, ജോ​സ​ഫ് വ​ട​ക്കേ​ക്ക​ര, ജോ​സ​ഫ്അ​ന്പാ​ട്ട്, ജോ​യി മ​ല​മേ​ൽ, കെ. ​രാ​ഘ​വ​ൻ, സി.​വി. രാ​ധാ​കൃ​ഷ്ണ​ൻ, മേ​ഴ്സി മാ​ർ​ട്ടി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.