പ​ന​മ​രം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, August 12, 2020 11:46 PM IST
പ​ന​മ​രം: എം​എ​സ്ഡി​പി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മി​ച്ച പ​ന​മ​രം ഗ​വ​. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും പ​ന​മ​രം ഹൈ​സ്കൂ​ളി​നാ​യി നി​ർ​മ്മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​ന​വും പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ് കു​മാ​ർ നി​ർ​വ​ഹി​ച്ചു. 1.5കോ​ടി രൂ​പ ചെ​ല​വി​ൽ ജി​ല്ലാ നി​ർ​മി​തി കേ​ന്ദ്ര​യാ​ണ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ കെ​ട്ടി​ട നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. പ​ന​മ​രം ഹൈ​സ്കൂ​ളി​നാ​യി നി​ർ​മ്മി​ക്കു​ന്ന പു​തി​യ കെ​ട്ടി​ട​ത്തി​ന് 1.20 കോ​ടി രൂ​പ​യാ​ണ് വി​നി​യോ​ഗി​ക്കു​ന്ന​ത്.
ച​ട​ങ്ങി​ൽ പ​ന​മ​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷൈ​നി കൃ​ഷ്ണ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​കു​ഞ്ഞാ​യി​ഷ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർപേഴ്സ​ണ്‍ ജ​യ​ന്തി രാ​ജ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പി.​കെ. അ​സ്മ​ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ സ​തി ദേ​വി, പി​ടി​എ പ്ര​സി​ഡ​ന്‍റ് കു​ഞ്ഞ​മ്മ​ദ് മ​ഞ്ചേ​രി, ഹെ​ഡ് മാ​സ്റ്റ​ർ വി. ​മോ​ഹ​ന​ൻ ജി​ല്ലാ നി​ർ​മി​തി​കേ​ന്ദ്ര എ​ക്സി​ക്യൂ​ട്ടീ​വ് സെ​ക്ര​ട്ട​റി ഒ.​കെ. സാ​ജി​ദ് തു​ട​ങ്ങി​യ​വ​ർ​പ​ങ്കെ​ടു​ത്തു.