വാ​ളാ​ട് ക്ല​സ്റ്റ​റി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് 284 പേ​ർ​ക്ക്
Monday, August 10, 2020 11:59 PM IST
ക​ൽ​പ്പ​റ്റ: ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്തി​ൽ​പ്പെ​ട്ട വാ​ളാ​ട് പ്ര​ദേ​ശ​ത്തു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തു 284 പേ​രി​ൽ.​ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് വാ​ളാ​ട് ക്ല​സ്റ്റ​റി​ലാ​ണ്.
3,607 സ്ര​വ പ​രി​ശോ​ധ​ന ക്ല​സ്റ്റ​റി​ൽ ന​ട​ത്തി. ക​ള​ക്ട​റേ​റ്റി​ൽ തൊ​ഴി​ൽ-​എ​ക്സൈ​സ് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക അ​റി​യി​ച്ച​താ​ണ് ഈ ​വി​വ​രം.
വാ​ളാ​ട് ക്ല​സ്റ്റ​റു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലു​ള്ള​വ​ർ എ​ട്ടു പ​ഞ്ചാ​യ​ത്തു​ക​ളി​ലു​ള്ള​താ​യി ക​ണ്ടെ​ത്തു​ക​യും ഇ​വ​രെ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കു​ക​യും ചെ​യ്തു. ഇ​പ്പോ​ൾ ക്ല​സ്റ്റ​റി​ൽ കോ​വി​ഡ് കേ​സു​ക​ൾ കു​റ​യു​ന്നു​ണ്ട്.
ജി​ല്ല​യി​ൽ പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട 25 പേ​രി​ലാ​ണ് ഇ​തി​ന​കം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.
വാ​ളാ​ട് സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള​താ​ണ് ഇ​തി​ൽ 11 പേ​ർ. 15 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും നാ​ല് പോ​ലീ​സു​കാ​ർ​ക്കും രോ​ഗം ബാ​ധി​ച്ചു.
നി​ല​വി​ൽ ജി​ല്ലാ ആ​ശു​പ​ത്രി​ക്കു പു​റ​മേ അ​ഞ്ച് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ലും രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ന്നു​ണ്ട്. രോ​ഗി​ക​ളി​ൽ അ​ഞ്ചു പേ​ർ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്.
ജി​ല്ല​യി​ൽ 28 എ​ഫ്എ​ൽ​ടി​സി​ക​ളി​ലാ​യി 2,830 ബെ​ഡു​ക​ൾ സ​ജ്ജ​മാ​ണ്. മാ​ന​ന്ത​വാ​ടി-12, ക​ൽ​പ്പ​റ്റ-​ഒ​ന്പ​ത്, ബ​ത്തേ​രി-​ഏ​ഴ് എ​ന്നി​ങ്ങ​നെ​യാ​ണ് സെ​ന്‍റ​റു​ക​ളു​ള്ള​ത്.