സ്കൂ​ൾ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, July 15, 2020 11:25 PM IST
ക​ൽ​പ്പ​റ്റ: പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ഭ്യാ​സ നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നാ​യി മാ​ണ്ടാ​ട് ജി​എ​ൽ​പി​എ​സി​ൽ നി​ർ​മി​ച്ച സ്കൂ​ൾ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ യു​ടെ 2017-18 വ​ർ​ഷ​ത്തെ ആ​സ്തി വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് കെ​ട്ടി​ടം നി​ർ​മി​ച്ച​ത്.
ക്ലാ​സ് മു​റി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷാ ത​ന്പി​യും കൊ​ടി​മ​രം ഉ​ദ്ഘാ​ട​നം മു​ൻ പ്ര​ധാ​നാ​ധ്യാ​പി​ക എ.​ജെ. ഗ്രേ​സി​യും സ്കൂ​ൾ മു​റ്റം ഇ​ന്‍റ​ർ​ലോ​ക്ക് പ​തി​പ്പി​ച്ച​ത് മു​ട്ടി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ഭ​ര​ത​ൻ എ​ന്നി​വ​ർ നി​ർ​വ​ഹി​ച്ചു. മാ​ണ്ടാ​ട് ജി​എ​ൽ​പി​എ​സ് പ്ര​ധാ​നാ​ധ്യാ​പ​ക​ൻ എം.​ജെ. ചി​ന്ന​മ്മ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ. ​മി​നി, മു​ട്ടി​ൽ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ ചെ​യ​ർ​മാ​ൻ എ​ൻ.​ബി. ഫൈ​സ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.