ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍: ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ പി​ടി​പ്പു​കേ​ടെ​ന്ന്
Saturday, July 11, 2020 11:50 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ ക​ൽ​പ്പ​റ്റ, കോ​റോം മ​ക്കി​യാ​ട്, പാ​ടി​ച്ചി​റ കാ​ട്ടി​ക്കു​ളം എ​ന്നീ വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​ക്കി ആ​ഴ്ച​ക​ളോ​ളം അ​ട​ച്ച് പൂ​ട്ട​ലി​ലെ​ത്തി​ച്ച​ത് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ പി​ടി​പ്പു​കേ​ട് മൂ​ല​മാ​ണെ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ ക​മ്മി​റ്റി ആ​രോ​പി​ച്ചു. സ​ന്പ​ർ​ക്കം റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടാ​തെ അ​തീ​വ നി​യ​ന്ത്ര​ണ മേ​ഖ​ല​യാ​ക്കു​ന്ന​ത് ശ​രി​യ​ല്ല. രോ​ഗ​വ്യാ​പ​നം ത​ട​യാ​ൻ ശാ​സ​ത്രീ​യ​മാ​യി ന​ട​പ​ടി​ക​ൾ എ​ടു​ക്കു​ന്ന​തി​ന് പ​ക​രം ടൗ​ണ്‍​പ്ര​ദേ​ശ​ങ്ങ​ൾ 14 ദി​വ​സം അ​ട​ച്ചി​ട്ട​ത് നീ​തീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല.

നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​യാ​ൾ പു​റ​ത്ത് പോ​യ​തി​നാ​ണ് കാ​ട്ടി​ക്കു​ളം അ​ട​ച്ചി​ട്ട​ത്. കോ​റോം മ​ക്കി​യാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലും ഇ​താണ് അ​വ​സ്ഥ. ജി​ല്ല പ്ര​സി​ഡ​ന്‍റ് കെ.​കെ. വാ​സു​ദേ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​രി ഒ.​വി. വ​ർ​ഗീ​സ്, ട്ര​ഷ​റ​ർ ഇ. ​ഹൈ​ദ്രു, കെ. ​ഉ​സ്മാ​ൻ, കെ. ​കു​ഞ്ഞി​രാ​യി​ൻ ഹാ​ജി, നൗ​ഷാ​ദ് ക​രി​ന്പ​ന​ക്ക​ൽ, ഡോ. ​മാ​ത്യു തോ​മ​സ്, കെ.​ടി. ഇ​സ്മാ​യി​ൽ, എം.​വി. സു​രേ​ന്ദ്ര​ൻ, ജോ​ജി​ൻ ടി. ​ജോ​യി, പി.​വി. മ​ഹേ​ഷ്, കെ.​കെ. അ​മ്മ​ദ്, ക​ന്പ അ​ബ്ദു​ല്ല ഹാ​ജി, സി. ​ര​വീ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.