ഇഞ്ചി തോട്ടത്തിലെ ഷെഡിൽ പോ​ലീ​സ് അ​തി​ക്ര​മം ന​ട​ത്തി​യ​താ​യി പ​രാ​തി
Tuesday, July 7, 2020 11:12 PM IST
പു​ൽ​പ്പ​ള്ളി: ഇ​ഞ്ചി തോ​ട്ട​ത്തി​ലെ കൃ​ഷി​പ്പ​ണി​ക്കാ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ൾ സു​ക്ഷി​ച്ച ഷെ​ഡി​ൽ പോ​ലി​സ് അ​തി​ക്ര​മം ന​ട​ത്തി​യ​താ​യി പ​രാ​തി. ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ബ​ത്തേ​രി ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വി​ജ​യ​ൻ തോ​പ്രം​കു​ടി​യാ​ണ് ജി​ല്ലാ പോ​ലീ​സ് സു​പ്ര​ണ്ടി​ന് ഇ​ത് സം​ബ​ന്ധി​ച്ച് പ​രാ​തി ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​യി​രു​ന്നു പു​ൽ​പ്പ​ള്ളി സ്റ്റേ​ഷ​നി​ലെ പോ​ലി​സു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​തി​ക്ര​മം ന​ട​ത്തി​യ​തെ​ന്ന് വി​ജ​യ​ൻ പ​റ​ഞ്ഞു. ഷെ​ഡ് ക​വ​ല​യി​ലെ വീ​ടി​നോ​ട് ചേ​ർ​ന്ന ഇ​ഞ്ചി തോ​ട്ട​ത്തി​നു​ള്ളി​ലെ ഷെ​ഡി​ലെ ക​സേ​ര​ക​ൾ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ ഉ​ൾ​പ്പ​ടെ ത​ല്ലി​ത​ക​ർ​ത്ത​താ​യാ​ണ് പ​രാ​തി. അ​ക്ര​മം ന​ട​ത്തി​യ പോ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ​രാ​തി​യി​ലു​ണ്ട്. എ​ന്നാ​ൽ ഷെ​ഡി​ൽ അ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണം അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്ന് പു​ൽ​പ്പ​ള്ളി പോ​ലി​സ് പ​റ​ഞ്ഞു. ഷെ​ഡി​നു​ള്ളി​ൽ ചീ​ട്ട് ക​ളി​യു​ണ്ടെ​ന്ന് സൂ​ച​ന ല​ഭി​ച്ച​തി​നെ​ത്ത​തു​ട​ർ​ന്നു പ​രി​ശോ​ധ​ന ന​ട​ത്തു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

വി​ദ്യാ​വ​നം പ​ദ്ധ​തി
ഉ​ദ്ഘാ​ട​നം ചെ​യ്തു

പു​ൽ​പ്പ​ള്ളി: വ​ന മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് സാ​മൂ​ഹ്യ വ​ന​വ​ത്ക​ര​ണ വി​ഭാ​ഗം വ​യ​നാ​ട് ഡി​വി​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പു​ൽ​പ്പ​ള്ളി ജ​യ​ശ്രീ എ​ച്ച്എ​സ്എ​സി​ൽ വി​ദ്യാ​വ​നം പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി. സ്കൂ​ൾ കോം​പൗ​ണ്ടി​ൽ അ​ഡീ​ഷ​ണ​ൽ പ്രി​ൻ​സി​പ്പ​ൽ ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​ർ പ്ര​ദീ​പ്കു​മാ​ർ വൃ​ക്ഷ​തൈ ന​ട്ട് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സി​സ്റ്റ​ന്‍റ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​ർ എം.​ടി. ഹ​രി​ലാ​ൽ, സോ​ഷ്യ​ൽ ഫോ​റ​സ്ട്രി ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​ർ എ​ൻ.​ടി. സാ​ജ​ൻ, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ഗോ​വി​ന്ദ​ൻ​കു​ട്ടി, അ​ധ്യാ​പ​ക​രാ​യ ച​ന്ദ്ര​ബാ​ബു, ല​വ​ൻ, ദി​നേ​ശ്, റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ കെ.​വി. അ​നു​രേ​ഷ്, ഫോ​റ​സ്ട്രി ക്ല​ബ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ തൃ​ദീ​പ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.