ഹ​രി​ത​കേ​ര​ളം മി​ഷ​ൻ ജ​ലബ​ജ​റ്റ്: പൈ​ല​റ്റ് പ​ദ്ധ​തി ക​ൽ​പ്പ​റ്റയിൽ
Thursday, July 2, 2020 11:49 PM IST
ക​ൽ​പ്പ​റ്റ: ഹ​രി​ത​കേ​ര​ളം മി​ഷ​ൻ ത​യ്യാ​റാ​ക്കു​ന്ന ജ​ല​ബ​ജ​റ്റി​ന്‍റെ പൈ​ല​റ്റ് പ​ദ്ധ​തി ക​ൽ​പ്പ​റ്റ​യി​ൽ ന​ട​പ്പാ​ക്കും. ജ​ല​വി​ഭ​വ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഒ​രു പ്ര​ദേ​ശ​ത്തെ ജ​ല ല​ഭ്യ​ത, നി​ല​വി​ലു​ള്ള ഉ​പ​യോ​ഗം എ​ന്നി​വ ക​ണ്ടെ​ത്തി വി​വേ​ക​പൂ​ർ​വ​മു​ള്ള ജ​ല​വി​നി​യോ​ഗം ഉ​റ​പ്പു​വ​രു​ത്തു​ക​യാ​ണ് ജ​ല ബ​ജ​റ്റ് കൊ​ണ്ട് ല​ക്ഷ്യ​മി​ടു​ന്ന​ത്.
ക​ൽ​പ്പ​റ്റ മ​ണ്ഡ​ല​ത്തി​ലെ മു​ട്ടി​ൽ പ​ഞ്ചാ​യ​ത്തി​ലാ​ണ് പൈ​ല​റ്റ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ജ​ല​സേ​ച​ന വ​കു​പ്പ് എ​ൻ​ജി​നി​യ​ർ ക​ണ്‍​വീ​ന​റാ​യി ഹ​രി​ത​കേ​ര​ളം മി​ഷ​ൻ രൂ​പീ​ക​രി​ച്ച സാ​ങ്കേ​തി​ക സ​മി​തി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഈ ​ജ​ന​കീ​യ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​ത്.
ഇ​ത് സം​ബ​ന്ധി​ച്ച മാ​ർ​ഗ​രേ​ഖ​യു​ടെ അ​വ​സാ​ന ക​ര​ട് ച​ർ​ച്ച ജ​ല​വി​ഭ​വ മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്നു.