ഇ​ന്ധ​ന വി​ലവ​ർ​ധ​ന: കോ​ണ്‍​ഗ്ര​സ് ധ​ർ​ണ ന​ട​ത്തി
Wednesday, July 1, 2020 11:26 PM IST
ഗൂ​ഡ​ല്ലൂ​ർ: പെ​ട്രോ​ൾ-​ഡീ​സ​ൽ വി​ല വ​ർ​ധ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ണ്‍​ഗ്ര​സ് ഗൂ​ഡ​ല്ലൂ​ർ ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബി​ദ​ർ​ക്കാ​ട് സ്റ്റേ​റ്റ് ബാങ്കി​ന് മു​ന്പി​ൽ ധ​ർ​ണ ന​ട​ത്തി. കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദേ​ശീ​യ വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ​മ​രം ന​ട​ത്തി​യ​ത്.

കോ​ണ്‍​ഗ്ര​സ് ഗൂ​ഡ​ല്ലൂ​ർ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ​ൻ.​എ. അ​ഷ്റ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം അ​ന​സ് എ​ടാ​ല​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കു​ഞ്ഞാ​പ്പി നെ​ല്ലാ​ക്കോ​ട്ട, എം.​കെ. ര​വി, ഷം​സു​ദ്ദീൻ, റാ​ഷി​ദ്, സു​കു​മാ​ര​ൻ, കെ.​യു. അ​ഷ്റ​ഫ്, അ​ബൂ​ബ​ക്ക​ർ, ജോ​ബി, ബി​ജു, എം.​ഡി. മൈ​ക്കി​ൾ, ഉ​ണ്ണി​ക​മ്മു, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ​മാ​രാ​യ ലി​സി ഷാ​ജി, അ​നീ​ഷ് ജോ​സ​ഫ്, ജോ​സ്കു​ട്ടി, അ​ൻ​വ​ർ ഷാ​ജി, പി. ​അ​ഷ്റ​ഫ്, പി.​സി. ബേ​ബി, ഷൗ​ക്ക​ത്ത്, കെ. ​അ​ഷ്റ​ഫ്, കെ. ​ഗ​ഫൂ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.