വ​യ​നാ​ട്ടിൽ ര​ണ്ടു​പേ​ർ​ക്ക് കോ​വി​ഡ്
Wednesday, July 1, 2020 11:20 PM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ജി​ല്ല​യി​ൽ മൂ​ന്നു​പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ര​ണ്ടു​പേ​ർ രോ​ഗ​മു​ക്തി നേ​ടി. ക​ർ​ണാ​ട​ക​യി​ൽ​നി​ന്ന് ജൂ​ണ്‍ 23ന് ​ബാ​വ​ലി വ​ഴി ജി​ല്ല​യി​ൽ എ​ത്തിയ 40 കാ​രി, ജൂ​ണ്‍ അ​ഞ്ചി​ന് ഷാ​ർ​ജ​യി​ൽ നി​ന്നു കോ​ഴി​ക്കോ​ട് വ​ഴി എ​ത്തി​യ 31 കാ​ര​നാ​യ മൂ​പ്പൈ​നാ​ട് സ്വ​ദേ​ശി, ജൂ​ണ്‍ 25 ന് ​ബം​ഗ​ളൂ​രു​വി​ൽ നി​ന്നെ​ത്തി​യ 36 കാ​ര​നാ​യ ചെ​ന്ന​ലോ​ട് സ്വ​ദേ​ശി എ​ന്നി​വ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

നി​ല​വി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച് 40 പേ​രാ​ണ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. മൂ​ന്നു​പേ​ർ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലു​ണ്ട്. ചു​ള്ളി​യോ​ട് സ്വ​ദേ​ശി​യാ​യ 24 കാ​ര​ൻ, ബ​ത്തേ​രി സ്വ​ദേ​ശി​യാ​യ 47 കാ​ര​ൻ എ​ന്നി​വ​രാ​ണ് സ്ര​വ പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വാ​യ​തി​നെ തു​ട​ർ​ന്ന് ഇ​ന്ന​ലെ ആ​ശു​പ​ത്രി വി​ട്ട​ത്.പു​തു​താ​യി 258 പേ​ർ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​യ​തോ​ടെ ജി​ല്ല​യി​ൽ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വർ 3723 പേ​രായി.