പ്ര​ള​യ​പു​ന​ര​ധി​വാ​സം: ത​ണ​ൽ​വീ​ടൊ​രു​ക്കി ര​സ​ത​ന്ത്രം അ​ധ്യാ​പ​ക കൂ​ട്ടാ​യ്മ
Friday, June 5, 2020 11:12 PM IST
എ​ട​ക്ക​ര: ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ മ​ഹാ​പ്ര​ള​യ​ത്തി​ൽ വീ​ട് ന​ഷ്ട​മാ​യ കു​ടും​ബ​ത്തി​ന് കെ​മി​സ്ട്രി അ​ധ്യാ​പ​ക​ർ നി​ർ​മി​ച്ച വീ​ട് കൈ​മാ​റി. എ​രു​മ​മു​ണ്ട ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി ഹി​മ കൃ​ഷ്ണ​യു​ടെ കു​ടും​ബ​ത്തി​നാ​ണ് ജി​ല്ല​യി​ലെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം കെ​മി​സ്ട്രി അ​ധ്യാ​പ​ക​ർ ചേ​ർ​ന്ന് ത​ണ​ലൊ​രു​ക്കി​യ​ത്.
എ​രു​മ​മു​ണ്ട​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ ത​ണ​ൽ വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ച്ചു. വീ​ട്ടി​ലേ​ക്ക് ആ​വ​ശ്യ​മാ​യ സാ​ധ​ന​സാ​മ​ഗ്രി​ക​ളും ​അ​ധ്യാ​പ​ക കൂ​ട്ടാ​യ്മ ന​ൽ​കി. പെ​രു​വം​കാ​ലാ​യി​ൽ ബെ​ന്നി സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ അ​ഞ്ച് സെ​ന്‍റ് സ്ഥ​ല​ത്ത് 620 ച​തു​ര​ശ്ര അ​ടി​യി​ൽ നി​ർ​മി​ച്ച ത​ണ​ൽ​വീ​ട് ആ​റു​മാ​സം കൊ​ണ്ടാ​ണ് പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ച്ച​ത്.
വാ​ർ​ഡ് അം​ഗം മ​ഞ്ജു സാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബെ​ന്നി​ക്ക് പാ​രി​തോ​ഷി​ക കൂട്ടായ്മ ര​ണ്ടു​ല​ക്ഷം രൂ​പ ന​ൽ​കി​.
പ​ഞ്ചാ​യ​ത്തം​ഗം പു​ത്ത​ല​ത്ത് അ​ബ്ദു​റ​ഹ്‌​മാ​ൻ, പ്രി​ൻ​സി​പ്പ​ൽ സ​ജി തോ​മ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​എം.​ബ​ഷീ​ർ, അ​ബ്ദു​ൾ ഹ​ക്കീം ച​ങ്ക​ര​ത്ത്, ജോ​സ്കു​ഞ്ഞ്, ഷാ​ജി ജോ​ർ​ജ്, കെ.​കെ.​സാ​ബു, കെ.​ആ​ർ.​രാ​ജീ​വ്, മു​ഹ​മ്മ​ദ് യൂ​നു​സ്, നൗ​ഷാ​ദ്, അ​ബ്ദു​ൽ ഗ​ഫൂ​ർ, ടി.​ര​വീ​ന്ദ്ര​ൻ, പി.​ജി.​സാ​ഗ​ര​ൽ, സി.​എ​സ്.​വി​നോ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.