മ​ണ്‍​സൂ​ണ്‍ മു​ന്നൊ​രു​ക്ക ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കി
Thursday, June 4, 2020 10:58 PM IST
മാ​ന​ന്ത​വാ​ടി: താ​ലൂ​ക്കി​ൽ മ​ണ്‍​സൂ​ണ്‍ കാ​ല​ത്തെ നേ​രി​ടു​ന്ന​തി​നാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​ക്കി​യ​താ​യി ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ പ​റ​ഞ്ഞു. താ​ലൂ​ക്കി​ലെ മു​ഴു​വ​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ​യും മാ​ന​ന്ത​വാ​ടി മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ന്‍റെ​യും ത​ഹ​സി​ൽ​ദാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള റ​വ​ന്യം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗം വി​ളി​ച്ചു ചേ​ർ​ത്ത് കാ​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി. ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളു​ടെ ന​ട​ത്തി​പ്പ് ചു​മ​ത​ല വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​ർ നി​ർ​വ​ഹി​ക്കും. പ​ഞ്ചാ​യ​ത്ത്/​മു​നി​സി​പ്പാ​ലി​റ്റി ത​ല​ത്തി​ൽ ദു​ര​ന്ത നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന് ഒ​രു ഓ​ഫീ​സ​റെ നി​യ​മി​ക്കും.
അ​ടി​യ​ന്ത​ര ഘ​ട്ട​ത്തി​ൽ ആ​ളെ മാ​റ്റി പാ​ർ​പ്പി​ക്കു​ന്ന​തി​ന് നി​ല​വി​ലെ സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ചു​ള്ള കെ​ട്ടി​ട​ങ്ങ​ൾ ക​ണ്ടെ​ത്തും. വ​ഴി​യ​രി​കി​ൽ അ​ന്തി​യു​റ​ങ്ങു​ന്ന​വ​രെ മ​ണ്‍​സൂ​ണ്‍ കാ​ല​ത്ത് പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​നും ഭ​ക്ഷ​ണം ല​ഭ്യ​മാ​ക്കു​ന്ന​തി​നും സാ​മൂ​ഹി​ക നീ​തി വ​കു​പ്പി​നെ ചു​മ​ത​ല​പ്പെ​ടു​ത്തും. ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ന​ന്ത​വാ​ടി മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ വി.​ആ​ർ. പ്ര​വീ​ജ്, മ​ണ്ഡ​ല​ത്തി​ലെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, ത​ഹ​സി​ൽ​ദാ​ർ എ​ൻ.​ഐ. ഷാ​ജു തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ചു.