കു​ര​ങ്ങ് ശ​ല്യം രൂക്ഷം: ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ൽ
Sunday, May 31, 2020 11:05 PM IST
പു​ൽ​പ്പ​ള്ളി: ആ​ലൂ​ർ​ക്കു​ന്ന് വേ​ലി​യ​ന്പം പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ര​ങ്ങ് ശ​ല്യം രൂ​ക്ഷ​മാ​യി​ട്ടും വ​നം വ​കു​പ്പ് കു​ര​ങ്ങു​ക​ളെ തു​ര​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി​യു​മാ​യി ക​ർ​ഷ​ക​ർ. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച്ച​യാ​യി വ​ന​ത്തി​ൽ നി​ന്ന് എ​ത്തു​ന്ന വാ​ന​ര​ൻ​മാ​ർ കാ​ർ​ഷി​ക വി​ള​ക​ളാ​യ ഇ​ഞ്ചി, കാ​പ്പി, ക​പ്പ, വാ​ഴ തെ​ങ്ങ് തു​ട​ങ്ങി​യ കാ​ർ​ഷി​ക വി​ള​ക​ളാ​ണ് വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്കു​ന്ന​ത്. ആ​ലൂ​ർ​ക്കു​ന്നി​ൽ നി​ര​വ​ധി ക​ർ​ഷ​ക​രു​ടെ ഇ​ഞ്ചി വ്യാ​പ​ക​മാ​യി പി​ഴു​തു ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്. പു​ല​ർ​ച്ചെ എ​ത്തു​ന്ന വാ​ന​ര​സം​ഘം കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങി​യാ​ൽ പാ​ട്ട കൊ​ട്ടി​യാ​ൽ പോ​ലും പോ​കാ​ത്ത അ​വ​സ്ഥ​യാ​ണ്. ശ​ല്യ​ക്കാ​രാ​യ കു​ര​ങ്ങു​ക​ളെ പി​ടി​കൂ​ടി ഉ​ൾ​വ​ന​ത്തി​ൽ കൊ​ണ്ട് വി​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്ക് നി​ര​വ​ധി ത​വ​ണ പ​രാ​തി ന​ൽ​കി​യി​ട്ടും യാ​തൊ​രു ന​ട​പ​ടി​യു​മി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്തും വാ​യ്പ​യെ​ടു​ത്തും കൃ​ഷി ചെ​യ്ത​വ​രാ​ണ് ഏ​റെ ബു​ദ്ധി​മു​ട്ടി​ലാ​യ​ത്. കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​തി​നു പു​റ​മേ അ​ടു​ക്ക​ള​യി​ൽ ക​യ​റി ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ കൊ​ണ്ട് പോ​കു​ന്ന​തും വ്യാ​പ​ക​മാ​യി​രി​ക്കു​ക​യാ​ണ്. അ​ടി​യ​ന്ത​ര​മാ​യി ശ​ല്യ​ക്കാ​രാ​യ കു​ര​ങ്ങു​ക​ളെ കൂ​ട്വ​ച്ച് പി​ടി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.