‘ക​ർ​ണാ​ട​ക​യി​ൽ കൃ​ഷി​ചെ​യ്യു​ന്ന​ വയനാട്ടുകാരുടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കും’
Monday, April 6, 2020 11:27 PM IST
ക​ൽ​പ്പ​റ്റ: ക​ർ​ണാ​ട​ക​യി​ൽ ഇ​ഞ്ചി, വാ​ഴ തു​ട​ങ്ങി​യ​വ കൃ​ഷി ചെ​യ്യു​ന്ന ജി​ല്ല​യി​ലെ ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ഗ​താ​ഗ​ത വ​കു​പ്പ് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ അ​റി​യി​ച്ചു. ക​ള​ക്ട​റേ​റ്റി​ൽ ന​ട​ന്ന കോ​വി​ഡ് 19 അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വ​യ​നാ​ട് ജി​ല്ലാ​ക​ള​ക്ട​ർ ചാ​മ​രാ​ജ് ജി​ല്ലാ ക​ള​ക്ട​റു​മാ​യി ച​ർ​ച്ച ന​ട​ത്തി ഉ​ട​ൻ പ​രി​ഹാ​രം ക​ണ്ടെ​ത്തും.

മ​രു​ന്ന് ല​ഭി​ക്കാ​ൻ പോ​ലീ​സ് സേ​വ​നം തേ​ടാം. ജി​ല്ല​യി​ലെ അ​ടി​യ​ന്ത​ര ഘ​ട്ട​ത്തി​ൽ മ​രു​ന്ന് ആ​വ​ശ്യ​മു​ള്ള രോ​ഗി​ക​ൾ​ക്ക് പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ മ​രു​ന്ന് എ​ത്തി​ച്ച് ന​ൽ​കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ആ​വ​ശ്യ​മു​ള്ള​വ​ർ അ​ടു​ത്തു​ള്ള പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ബ​ന്ധ​പ്പെ​ട​ണം. മ​രു​ന്ന് ല​ഭ്യ​മാ​ക്കേ​ണ്ട സ്ഥ​ലം വ്യ​ക്ത​മാ​ക്കി​യാ​ൽ പോ​ലീ​സ് മ​രു​ന്ന് എ​ത്തി​ക്കും.