സ​ന്ന​ദ്ധ ര​ക്ത​ദാ​ന ക്യാ​ന്പു​ക​ൾ പൊ​രു​ന്ന​ന്നൂ​ർ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി
Monday, March 30, 2020 10:40 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ലാ ആ​ശു​പ​ത്രി കോ​വി​ഡ്-19 ആ​ശു​പ​ത്രി​യാ​യി മാ​റ്റി​യ സാ​ഹ​ച​ര്യ​ത്തി​ൽ ര​ക്ത​ദാ​ന ക്യാ​ന്പു​ക​ൾ പൊ​രു​ന്ന​ന്നൂ​ർ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി​യ​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. സ​ന്ന​ദ്ധ ര​ക്ത​ദാ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ര​ക്ത​ബാ​ങ്ക് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ബി​നി​ജ മെ​റി​ൻ ജോ​യി​യു​മാ​യി 9947793272 എ​ന്ന ന​ന്പ​രി​ൽ ബ​ന്ധ​പ്പെ​ട​ണം.

മു​ഴു​വ​ൻ പ​ഞ്ചാ​യ​ത്തു​ക​ളി​ലും
ക​മ്യൂ​ണി​റ്റി കി​ച്ച​ൺ

ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ മു​ഴു​വ​ൻ പ​ഞ്ചാ​യ​ത്തു​ക​ളി​ലും കു​ടും​ബ​ശ്രീ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കമ്യൂ​ണി​റ്റി കി​ച്ച​ണു​ക​ൾ തു​ട​ങ്ങി. ഇ​ന്ന​ലെ സൗ​ജ​ന്യ​മാ​യി 917 പ്ര​ഭാ​ത ഭ​ക്ഷ​ണ​വും 2633 ഉ​ച്ച​ഭ​ക്ഷ​ണ​വും 1748 രാ​ത്രി ഭ​ക്ഷ​ണ​വും ന​ൽ​കി. പാ​ർ​സ​ലാ​യി പ്ര​ഭാ​ത ഭ​ക്ഷ​ണം 85 ഉം ​ഉ​ച്ച ഭ​ക്ഷ​ണം 218 ഉം ​രാ​ത്രി ഭ​ക്ഷ​ണം 118 ഉം ​ന​ൽ​കി. 36 പ്ര​ഭാ​ത ഭ​ക്ഷ​ണം, 363 ഉ​ച്ച​ഭ​ക്ഷ​ണം, 63 രാ​ത്രി ഭ​ക്ഷ​ണം എ​ന്നി​ങ്ങ​നെ വീ​ടു​ക​ളി​ലും എ​ത്തി​ച്ചു.