മു​ഴു​വ​ൻ പ​ദ്ധ​തി​ക​ൾ​ക്കും അം​ഗീ​കാ​രം ന​ൽ​കി വ​യ​നാ​ട് ഒ​ന്നാ​മ​ത്
Sunday, March 29, 2020 10:36 PM IST
ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി ജി​ല്ല​യി​ലെ എ​ല്ലാ പ​ദ്ധ​തി​ക​ൾ​ക്കും അം​ഗീ​കാ​രം ന​ൽ​കി ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി. കൊ​റോ​ണ രോ​ഗ ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ച മാ​ന​ദ​ണ്ഡ പ്ര​കാ​ര​മാ​ണ് ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി​യി​ൽ പ​ദ്ധ​തി​ക​ൾ​ക്ക് അം​ഗീ​കാ​രം ന​ൽ​കി​യ​തെ​ന്ന് ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ ഇ​ൻ​ച്ചാ​ർ​ജ് സു​ഭ​ദ്രാ നാ​യ​ർ പ​റ​ഞ്ഞു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഉ​ൾ​പ്പെ​ടെ 22 ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ദ്ധ​തി​ക​ളാ​ണ് അം​ഗീ​ക​രി​ച്ച​ത്.

രാ​ഹു​ൽ​ഗാ​ന്ധി അ​നു​വ​ദി​ച്ച
തു​ക​യു​ടെ വി​നി​യോ​ഗ​ത്തി​നു
ഭ​ര​ണാ​നു​മ​തി​യാ​യി

ക​ൽ​പ്പ​റ്റ: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നു രാ​ഹു​ൽ​ഗാ​ന്ധി എം​പി വി​ക​സ​ന നി​ധി​യി​ൽ​നി​ന്നു വ​യ​നാ​ടി​നു അ​നു​വ​ദി​ച്ച ഒ​രു കോ​ടി രൂ​പ​യു​ടെ വി​നി​യോ​ഗ​ത്തി​നു ഭ​ര​ണാ​നു​മ​തി​യാ​യി. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഐ​സി​യു, വെ​ന്‍റി​ലേ​റ്റ​ർ, വാ​ർ​ഡ് സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​നും കോ​വി​ഡ് ടെ​സ്റ്റിം​ഗ് കി​റ്റ്, പി​പി​ഇ കി​റ്റ്, ഇ​ൻ​ഫ്രാ​റെ​ഡ് തെ​ർ​മ​ൽ സ്കാ​ന​ർ തു​ട​ങ്ങി​യ ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നു​മാ​ണ് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​ത്.