അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കും സം​ര​ക്ഷ​ണം
Sunday, March 29, 2020 10:36 PM IST
ക​ൽ​പ്പ​റ്റ: കൊ​റോ​ണ വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തൊ​ഴി​ൽ ന​ഷ്ട​മാ​യ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നും ഭ​ക്ഷ​ണ​ത്തി​നും ജി​ല്ലാ ഭ​ര​ണ​കൂ​ടം സ​ഹാ​യ പ​ദ്ധ​തി​യാ​യ ’ഹം ​സാ​ത് ഹേ’ ​എ​ന്ന പേ​രി​ൽ സ​ഹാ​യ പ​ദ്ധ​തി ആ​രം​ഭി​ച്ചു.
ജി​ല്ല​യി​ൽ പ്ര​ത്യേ​ക തൊ​ഴി​ലു​ട​മ​യു​ടെ കീ​ഴി​ല​ല്ലാ​തെ തൊ​ഴി​ലെ​ടു​ക്കു​ന്ന​വ​രും തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ട​തു​മാ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ക​മ്യൂ​ണി​റ്റി കി​ച്ച​ണ്‍ വ​ഴി ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ത്തു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള അ​റി​യി​ച്ചു. ജോ​ലി ന​ഷ്ട​മാ​വു​ക​യും നാ​ട്ടി​ലേ​ക്ക് തി​രി​കെ പോ​വാ​ൻ സാ​ധി​ക്കാ​തെ​യും വ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​വ​രു​ടെ ഭ​ക്ഷ​ണം, ആ​രോ​ഗ്യം എ​ന്നി​വ ഉ​റ​പ്പു​വ​രു​ത്താ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം തീ​രു​മാ​നി​ച്ച​ത്. ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​ർ​ക്കാ​ണ് പ​ദ്ധ​തി ചു​മ​ത​ല.