മാ​തൃ​ക​യാ​യി കോ​വി​ഡ്-19 ബാ​ധി​ത​ന്‍റെ ജാ​ഗ്ര​ത
Thursday, March 26, 2020 11:02 PM IST
വെ​ള്ള​മു​ണ്ട: ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി റി​പ്പോ​ർ​ട്ട് ചെ​യ്ത കോ​വി​ഡ്-19 ബാ​ധി​ത​ൻ കാ​ണി​ച്ച​ത് മാ​തൃ​കാ​പ​ര​മാ​യ ജാ​ഗ്ര​ത.​ തൊ​ണ്ട​ർ​നാ​ട് സ്വ​ദേ​ശി​യാ​യ 47 കാ​ര​നാ​ണ് ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച​ത്.​ ഈ മാ​സം 22 നാ​ണ് ഇ​യാ​ൾ ദു​ബായിയി​ൽ നി​ന്നും ക​രി​പ്പൂ​ർ എ​യ​ർ​പോ​ർ​ട്ടി​ലി​റ​ങ്ങി​യ​ത്.​ ഇ​വി​ടെനി​ന്നും എ​യ​ർ​പോ​ർ​ട്ട് ടാ​ക്സി വി​ളി​ച്ചാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. വീ​ട്ടി​ലെ​ത്തു​ന്ന​തി​ന് മു​ന്പാ​യി ത​ന്നെ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ഭാ​ര്യ​യെ​യും ഉ​മ്മ​യെ​യും​മു​ൾ​പ്പെ​ടെ​യു​ള്ള കു​ടും​ബാം​ഗ​ങ്ങ​ളെ തൊ​ട്ട​ടു​ത്ത അ​നു​ജ​ന്‍റെ വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റാ​ൻ നി​ർ​ദേ​ശി​ച്ചു.​തു​ട​ർ​ന്ന് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ കൃ​ത്യ​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ച് ആ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​തെ​യാ​ണ് ഇ​യാ​ൾ താ​മ​സി​ച്ച​ത്.
23ന് ​പ​നി വ​ന്ന​തോ​ടെ ആ​രോ​ഗ്യ വ​കു​പ്പി​നെ അ​റി​യി​ക്കു​ക​യും ആ​രോ​ഗ്യ വ​കു​പ്പ് ഏ​ർ​പ്പെ​ടു​ത്തി​യ ആം​ബു​ല​ൻ​സി​ൽ സു​ര​ക്ഷ​യോ​ടെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കും അ​വി​ടെ നി​ന്നും തി​രി​ച്ചും ആ​രോ​ഗ്യ വ​കു​പ്പ് എ​ത്തി​ക്കു​യാ​യി​രു​ന്നു.​ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽനി​ന്നും സ്ര​വ​മെ​ടു​ത്ത് പ​രി​ശോ​ധി​ച്ച​തി​ന്‍റെ ഫ​ലം ഇ​ന്ന​ലെ​യാ​ണ് പോ​സി​റ്റീ​വാ​യി ല​ഭി​ച്ച​ത്.​ ഇ​തോ​ടെ ഇ​യാ​ളെ വെ​ന്‍റി​ലേ​റ്റ​റി​ലേ​ക്ക് മാ​റ്റി.​ ഇ​യാ​ൾ താ​മ​സി​ച്ചി​രു​ന്ന വീ​ടും പ​രി​സ​ര​വും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ണു​വി​മു​ക്ത​മാ​ക്കി.