എ​ന്‍ ഊ​ര് പ​ദ്ധ​തി​യി​ല്‍ ഇന്‍റേണ്‍​ഷി​പ്പ്
Wednesday, February 19, 2020 12:53 AM IST
ക​ല്‍​പ്പ​റ്റ: പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന വ​കു​പ്പി​ന്‍റെ കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ​ന്‍ ഊ​ര് ചാ​രി​റ്റ​ബി​ള്‍ സൊ​സൈ​റ്റി പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​രി​ല്‍ നി​ന്ന് ഇ​ന്‍റേണ്‍​ഷി​പ്പി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ബി​രു​ദം യോ​ഗ്യ​ത​യു​ള്ള 18 മു​ത​ല്‍ 30 വ​യ​സ് വ​രെ പ്രാ​യ​മു​ള്ള ഉ​ദ്യോ​ഗാ​ര്‍​ത്ഥി​ക​ള്‍​ക്ക് അ​പേ​ക്ഷി​ക്കാം. അ​യ്യാ​യി​രം രൂ​പ സ്‌​റ്റൈ​പ്പ​ന്‍റ് ല​ഭി​ക്കും. ബ​യോ​ഡാ​റ്റ, ജാ​തി സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും പ​ക​ര്‍​പ്പും സ​ഹി​തം അ​പേ​ക്ഷി​ക്ക​ണം. അ​വ​സാ​ന തി​യ​തി മാ​ര്‍​ച്ച് 16. അ​പേ​ക്ഷി​ക്കേ​ണ്ട വി​ലാ​സം: ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍, എ​ന്‍ ഊ​ര് ചാ​രി​റ്റ​ബി​ള്‍ സൊ​സൈ​റ്റി, ഡി​ടി​പി​സി ഓ​ഫീ​സി​നു സ​മീ​പം, സി​വി​ല്‍ സ്‌​റ്റേ​ഷ​ന്‍, ക​ല്‍​പ്പ​റ്റ, വ​യ​നാ​ട്673122. ഫോ​ണ്‍ 04936292911, 8921754970.