ഹ​രി​ത ഗ്രാ​മം ജൈ​വ പ​ച്ച​ക്ക​റി: കൃ​ഷി മാ​ര്‍​ച്ച് ആ​ദ്യ​വാ​രം
Tuesday, February 18, 2020 12:18 AM IST
സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: കാ​ര്‍​ഷി​ക പു​രോ​ഗ​മ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മീ​ന​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​ലെ പ​ന്നി​മു​ണ്ട​യി​ല്‍ ആ​രം​ഭി​ക്കു​ന്ന ഹ​രി​ത ഗ്രാ​മം ജൈ​വ കൃ​ഷി പ​ദ്ധ​തി​യു​ടെ കൃ​ഷി ഇ​റ​ക്ക​ല്‍ മാ​ര്‍​ച്ച് ആ​ദ്യ​വാ​രം ന​ട​ക്കും. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 15 ഏ​ക്ക​ര്‍ സ്ഥ​ല​ത്താ​ണ് കൃ​ഷി ഇ​റ​ക്കു​ന്ന​ത്. പൂ​ര്‍​ണ​മാ​യും വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി ഉ​ല്‍​പാ​ദി​പ്പി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.
മു​ന്നൂ​റോ​ളം ക​ര്‍​ഷ​ക​രു​ടെ കൂ​ട്ടാ​യ്മ​യി​ലാ​ണ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ര്‍​ഷ​ക നേ​തൃ​യോ​ഗം കാ​ര്‍​ഷി​ക പു​രോ​ഗ​മ​ന സ​മി​തി സം​സ്ഥാ​ന ചെ​യ​ര്‍​മാ​ന്‍ പി.​എം. ജോ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി. ​വേ​ണു​ഗോ​പാ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഈ ​വ​ര്‍​ഷം ന​ട​പ്പി​ലാ​ക്കു​ന്ന കൃ​ഷി​ക​ളെ​കു​റി​ച്ചു​ള്ള രൂ​പ​രേ​ഖ അ​മ്പ​ല​വ​യ​ല്‍ പ്രാ​ദേ​ശി​ക ഗ​വേ​ഷ​ണ കേ​ന്ദ്രം മു​ന്‍ മേ​ധാ​വി ഡോ.​പി. രാ​ജേ​ന്ദ്ര​ന്‍ അ​വ​ത​രി​പ്പി​ച്ചു.