ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി ജീ​വ​ന​ക്കാ​രു​ടെ ഒ​ഴി​വു​ക​ൾ നി​ക​ത്ത​ണമെന്ന്
Thursday, January 30, 2020 12:24 AM IST
ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി ജി​ല്ല​യി​ൽ സ്കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി ജീ​വ​ന​ക്കാ​രു​ടെ ഒ​ഴി​വു​ക​ൾ നി​ക​ത്ത​ണ​മെ​ന്നാ​വ​ശ്യം ശ​ക്ത​മാ​യി. ര​ണ്ട് വ​ർ​ഷ​മാ​യി ജി​ല്ല​യി​ലെ ഒ​ഴി​വു​ക​ൾ നി​ക​ത്തി​യി​ട്ടി​ല്ല. ത​മി​ഴ്നാ​ട്ടി​ലെ മ​റ്റ് ജി​ല്ല​ക​ളി​ലെ ഒ​ഴി​വു​ക​ൾ സ​ർ​ക്കാ​ർ നി​ക​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും നീ​ല​ഗി​രി​യി​ലെ ഒ​ഴി​വു​ക​ൾ നി​ക​ത്തി​യി​ട്ടി​ല്ല.

ജൂ​ണി​യ​ർ ക​ബ​ഡി
ടീം ​സെ​ല​ക‌്ഷ​ൻ

ക​ൽ​പ്പ​റ്റ: ഫെ​ബ്രു​വ​രി നാ​ലി​നു തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന സം​സ്ഥാ​ന ജൂ​ണി​യ​ർ ക​ബ​ഡി ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള​ള ജി​ല്ലാ ടീം ​സെ​ല​ക്ഷ​ൻ നാ​ളെ (31)പ​ന​മ​രം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ക്കും. 2000 ഫെ​ബ്രു​വ​രി 17നു ​ശേ​ഷം ജ​നി​ച്ച ആ​ണ്‍​കു​ട്ടി​ക​ൾ​ക്കും പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും പ​ങ്കെ​ടു​ക്കാം.
വ​യ​സ് തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റും ര​ണ്ട് പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ​യും സ്പോ​ർ​ട്സ് കി​റ്റു​മാ​യി രാ​വി​ലെ 10ന​കം ഗ്രൗ​ണ്ടി​ൽ ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 04936202658.