മാ​തോ​ത്തു​പൊ​യി​ലി​ൽ കൊ​യ്ത്തു​ത്സ​വം ന​ട​ത്തി
Thursday, January 30, 2020 12:22 AM IST
പ​ന​മ​രം: പ്ര​കൃ​തി​ദു​ര​ന്താ​ന​ന്ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കൃ​ഷി പു​ന​രു​ജ്ജീ​വ​ന പ​ദ്ധ​തി​യി​ൽ ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്തി​ന്‍റെ പി​ന്തു​ണ​യോ​ടെ മാ​തോ​ത്തു​പൊ​യി​ലി​ൽ ആ​ദി​വാ​സി​ക​ളു​ടെ കൃ​ഷി​ഭൂ​മി​യി​ൽ ന​ട​ത്തി​യ നെ​ൽ​കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ന​ട​ത്തി. ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ല്ല ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷൈ​നി കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​വാ​ർ​ഡ് മെം​ബ​ർ​മാ​രാ​യ കെ.​വി. സു​രേ​ന്ദ്ര​ൻ, ടി. ​ഹ​രി​ദാ​സ​ൻ, പ​രി​ഷ​ത്ത് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ഗി വി​ൻ​സ​ന്‍റ്, സെ​ക്ര​ട്ട​റി എം.​കെ. ദേ​വ​സ്യ, നി​ർ​വാ​ഹ​ക സ​മി​തി അം​ഗം കെ. ​ബാ​ല​ഗോ​പാ​ല​ൻ, വി.​പി. ബാ​ല​ച​ന്ദ്ര​ൻ, എ.​കെ. ശൈ​ലേ​ഷ്കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ആ​ദി​വാ​സി​ക​ൾ ത​രി​ശി​ട്ട പാ​ട​ത്താ​ണ് കൃ​ഷി ഇ​റ​ക്കി​യ​ത്. ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ​യാ​ണ് വി​ത​യു​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.