സ്പോ​ർ​ട്സ് സ്കൂ​ൾ സെ​ല​ക‌്ഷ​ൻ ട്ര​യ​ൽ
Thursday, January 30, 2020 12:21 AM IST
ക​ൽ​പ​റ്റ:​തി​രു​വ​ന​ന്ത​പു​രം ജി​വി രാ​ജാ സ്പോ​ർ​ട്സ് സ്കൂ​ളി​ലും ക​ണ്ണൂ​ർ സ്പോ​ർ​ട്സ് ഡി​വി​ഷ​നി​ലും 2020-21 അ​ധ്യ​യ​ന​വ​ർ​ഷം ആറ്, ഏഴ്, എട്ട്, അന്പത്, പ്ല​സ് വ​ണ്‍/​വി​എ​ച്ച്എ​സ‌്സി ക്ലാ​സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​നു സെ​ല​ക‌്ഷ​ൻ ട്ര​യ​ൽ​സ് ഇ​ന്നു ന​ട​ത്തും.​അ​ത്്‌ലറ്റി​ക്സ്, ബാ​സ്ക​റ്റ്ബോ​ൾ, ഫു​ട്ബോ​ൾ, വോ​ളി​ബോ​ൾ, താ​യ്ക്വാ​ൻ​ഡോ, റ​സ്‌ലിം​ഗ്, ഹോ​ക്കി, വെ​യ്റ്റ് ലി​ഫ്റ്റിം​ഗ്, ബോ​ക്സിം​ഗ്, ജൂ​ഡോ, ക്രി​ക്ക​റ്റ് (പെ​ണ്‍​കു​ട്ടി​ക​ൾ) എ​ന്നി ഇ​ന​ങ്ങ​ളി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്.
താ​ത്പ​ര്യ​മു​ള്ള​വ​ർ ജ​ന​ന തി​യ​തി തെ​ളി​യി​ക്കു​ന്ന രേ​ഖ​യും ഫോ​ട്ടോ​യും ജി​ല്ലാ/​സം​സ്ഥാ​ന/​ദേ​ശീ​യ കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും സ​ഹി​തം രാ​വി​ലെ 7.30ന​കം മീ​ന​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യ​ത്തി​ൽ എ​ത്ത​ണം. ഫോ​ണ്‍: 9846799181.