പ്ര​ള​യ ബാ​ധി​ത​ർ​ക്ക് അ​തി​ജീ​വ​ന​ത്തി​ന്‍റെ വ​ഴി​കാ​ട്ടി ഡ​ബ്ല്യു​എ​സ്എ​സ്എ​സ്
Tuesday, January 28, 2020 12:46 AM IST
ക​ൽ​പ്പ​റ്റ: പ്ര​ള​യ​ത്തി​ൽ എ​ല്ലാം ന​ഷ്ട​പ്പെ​ട്ട​വ​ർ ഇ​ന്ന് അ​തി​ജീ​വ​ന​ത്തി​ന്‍റെ പാ​ത​യി​ലാ​ണ്. മു​ട്ട​ക്കോ​ഴി വ​ള​ർ​ത്തി​യും ആ​ട് വ​ള​ർ​ത്തി​യും ത​യ്യ​ൽ ജോ​ലി ചെ​യ്തും വാ​ർ​ഷി​ക വി​ള​ക​ൾ കൃ​ഷി ചെ​യ്തും നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളാ​ണ് ജീ​വി​തം ക​രു​പ്പി​ടി​പ്പി​ക്കു​ന്ന​ത്. മാ​ന​ന്ത​വാ​ടി രൂ​പ​ത​യു​ടെ സാ​മൂ​ഹി​ക വി​ക​സ​ന പ്ര​സ്ഥാ​ന​മാ​യ വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി കാ​രി​ത്താ​സ് ഇ​ന്ത്യ​യു​മാ​യി സ​ഹ​ക​രി​ച്ച് ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ന്ന പ്ര​ള​യ പു​ന​ര​ധി​വാ​സ പ​ദ്ധ​തി അ​തി​ജീ​വ​ൻ എ​ന്ന പേ​രി​ൽ ജി​ല്ല​യി​ൽ ന​ട​പ്പാ​ക്കി​യി​രു​ന്നു.
ഇ​തി​നാ​യി ആ​റ് പ്ര​ള​യ ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ കാ​രി​ത്താ​സ് ഗ്രാ​മം എ​ന്ന​പേ​രി​ൽ തെ​ര​ഞ്ഞെ​ടു​ത്തു. അ​വി​ട​ങ്ങ​ളി​ല്‌ വി​വി​ധ വ​രു​മാ​ന വ​ർ​ധ​ക പ​രി​പാ​ടി​ക​ളും ഭ​വ​ന നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും കു​ടി​വെ​ള്ള ശു​ചി​ത്വ പ​ദ്ധ​തി​ക​ളും ന​ട​പ്പി​ലാ​ക്കി. ഈ ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 125 കു​ടും​ബ​ങ്ങ​ൾ​ക്ക് മു​ട്ട​ക്കോ​ഴി വ​ള​ർ​ത്തു​ന്ന​തി​നും 150 കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​ട് വ​ള​ർ​ത്തു​ന്ന​തി​നും 30 കു​ടും​ബ​ങ്ങ​ൾ​ക്ക് ടൈ​യ്‌​ല​റിം​ഗി​നും 100 കു​ടും​ബ​ങ്ങ​ൾ​ക്ക് വാ​ർ​ഷി​ക വി​ള​ക​ൾ കൃ​ഷി ചെ​യ്യു​ന്ന​തി​നും സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കി.
ക​ഴി​ഞ്ഞ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ കു​റ​ച്ചു പേ​രു​ടെ കോ​ഴി, ആ​ട്, കൃ​ഷി​ക​ൾ വീ​ണ്ടും ന​ശി​ച്ചെ​ങ്കി​ലും എ​ഴു​പ​ത്തി​യ​ഞ്ച് ശ​ത​മാ​ന​ത്തി​ലേ​റെ കു​ടും​ബ​ങ്ങ​ളി​ൽ ഇ​വ ഇ​ന്ന് നി​ത്യ വ​രു​മാ​നം നേ​ടി​കൊ​ടു​ക്കു​ന്നു​ണ്ട്. 15 കോ​ഴി​കു​ഞ്ഞു​ങ്ങ​ളും ഹൈ​ടെ​ക് കൂ​ടും ആ​ണ് ന​ൽ​കി​യ​തെ​ങ്കി​ലും ഇ​ന്ന് ധാ​രാ​ളം കു​ടും​ബ​ങ്ങ​ൾ പ​ദ്ധ​തി വി​പു​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
ര​ണ്ട് ആ​ടു​ക​ളെ പ​ദ്ധ​തി​യി​ൽ ന​ൽ​കി​യ​ത് ഇ​ന്ന് അ​വ​യു​ടെ കു​ഞ്ഞു​ങ്ങ​ളോ​ടൊ​പ്പം വ​ലി​യ യൂ​ണി​റ്റു​ക​ൾ ആ​യി മാ​റി. ഇ​പ്പോ​ൾ ഓ​രോ ഗു​ണ​ഭോ​ക്താ​വും ഓ​രോ ആ​ട്ടി​ൻ​കു​ട്ടി​യെ വീ​തം സ​ഹാ​യം ല​ഭ്യ​മാ​കാ​ത്ത മ​റ്റ് പ്ര​ള​യ ബാ​ധി​ത​ർ​ക്ക് ന​ൽ​കു​ന്നു​ണ്ട്.
അ​തി​ജീ​വ​ൻ പ​ദ്ധ​തി ഇ​ന്ന് പ്ര​ള​യ ബാ​ധി​ത​ർ​ക്ക് അ​തീ​വ​ന​ത്തി​ന്‍റെ മാ​ർ​ഗ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.