നി​ര​ത്തു​ക​ളു​ടെ അ​വ​സ്ഥ: സ​ർ​വേ തു​ട​ങ്ങി
Friday, January 24, 2020 12:06 AM IST
ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന​ത്തെ പൊ​തു​മ​രാ​മ​ത്ത് റോ​ഡു​ക​ളു​ടെ അ​വ​സ്ഥ​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ശേ​ഖ​ര​ണ​ത്തി​നു ഡ​ൽ​ഹി സെ​ൻ​ട്ര​ൽ റോ​ഡ് റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​വേ തു​ട​ങ്ങി. ഓ​ട്ടോ​മാ​റ്റി​ക് റോ​ഡ് സ​ർ​വേ വെ​ഹി​ക്കി​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് വി​വ​ര​ശേ​ഖ​ര​ണം. റോ​ഡി​ന്‍റെ നീ​ളം, വീ​തി, വ​ള​വു​ക​ൾ, ച​രി​വ്, ക​യ​റ്റി​റ​ക്ക​ങ്ങ​ൾ, ഉ​പ​രി​ത​ല​ത്തി​ന്‍റെ ഘ​ട​ന​യും സ്ഥി​തി​യും തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ളാ​ണ് ശേ​ഖ​രി​ക്കു​ന്ന​ത്.

കം​പ്യൂട്ട​റു​ക​ൾ, സെ​ൻ​സ​റു​ക​ൾ, ജി​പി​എ​സ്, കാ​മ​റ​ക​ൾ, സ്കാ​ന​റു​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ഓ​ട്ടോ​മാ​റ്റി​ക് റോ​ഡ് സ​ർ​വേ വെ​ഹി​ക്കി​ൾ. ജി​ല്ല​യി​ൽ ക​ൽ​പ്പ​റ്റ-​മാ​ന​ന്ത​വാ​ടി, ചു​ണ്ട-​ചോ​ലാ​ടി, മേ​പ്പാ​ടി-​ചൂ​ര​ൽ​മ​ല റോ​ഡു​ക​ളി​ൽ 80 കി​ലോ​മീ​റ്റ​റി​ൽ സ​ർ​വേ പൂ​ർ​ത്തി​യാ​യി.

പ്രി​ൻ​സി​പ്പ​ൽ സ​യ​ന്‍റി​സ്റ്റ് എ.​കെ. സാ​ഗ​ർ, ടെ​ക്നീ​ഷൻ സു​നി​ൽ​ദ​ത്ത്, പ്രോജ​ക്ട് അ​സി​സ്റ്റ​ന്‍റ് മാ​ധ​വേ​ന്ദ്ര​ശ​ർ​മ, റോ​ഡ് മെ​യി​ന്‍റ​ന​ൻ​സ് വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ നി​ധി​ൻ ല​ക്ഷ്മ​ണ​ൻ, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നിയ​ർ സ​തീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ജി​ല്ല​യി​ൽ സ​ർ​വേ.