സം​സ്ഥാ​ന​ത​ല പ​ഞ്ചാ​യ​ത്ത് ദി​നാ​ഘോ​ഷം: ക​ൽ​പ്പ​റ്റ​യി​ൽ പ്ര​ദ​ർ​ശ​ന​മേ​ള
Tuesday, January 21, 2020 12:27 AM IST
ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന​ത​ല പ​ഞ്ചാ​യ​ത്ത് ദി​നാ​ഘോ​ഷം ഫെ​ബ്രു​വ​രി 19ന് ​വൈ​ത്തി​രി വി​ല്ലേ​ജ് റി​സോ​ർ​ട്ടി​ൽ ന​ട​ക്കും. ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 18, 19 തി​യ​തി​ക​ളി​ൽ ക​ൽ​പ്പ​റ്റ എ​സ്കെ​എം​ജെ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി എ​ക്സി​ബി​ഷ​ൻ സ്റ്റാ​ളു​ക​ളും ക്ര​മീ​ക​രി​ക്കും. വ​യ​നാ​ടി​ന്‍റെ സാം​സ്കാ​രി​ക ത​നി​മ വി​ളി​ച്ചോ​തു​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ, സെ​മി​നാ​റു​ക​ൾ എ​ന്നി​വ അ​ര​ങ്ങേ​റും.
അ​ഖി​ല കേ​ര​ളാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തു​ന്ന ക​ഥ-​ക​വി​ത-​ഉ​പ​ന്യാ​സ ര​ച​നാ മ​ത്സ​ര​ങ്ങ​ൾ, ക്വി​സ് മ​ത്സ​ര​ങ്ങ​ൾ, കാ​യി​ക മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ​യും സം​ഘ​ടി​പ്പി​ക്കും. കേ​ര​ള പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് തു​ള​സീ​ഭാ​യി ചെ​യ​ർ​മാ​നും പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പി.​എ​സ്. ടി​ന്പി​ൾ മാ​ഗി ജ​ന​റ​ൽ ക​ണ്‍​വീ​ന​റാ​യു​മു​ള്ള എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ന്നൊ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തി. വി​വി​ധ സ​ബ്ക​മ്മി​റ്റി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന പു​രോ​ഗ​തി അ​വ​ലോ​ക​നം ചെ​യ്തു.
കേ​ര​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി വി​ശ്വം​ഭ​ര പ​ണി​ക്ക​ർ, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി കെ.​പി. അ​നി​ൽ, അ​ഡീ​ഷ​ണ​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി ജോ​സ് മാ​ത്യൂ, പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പി.​എ​സ്. ടി​ന്പി​ൾ മാ​ഗി, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ബെ​ന്നി ജോ​സ​ഫ്, സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ, സ​ബ്ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ​മാ​ർ, ക​ണ്‍​വീ​ന​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.