സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യാ​യ മ​ണ്ണെ​ടു​പ്പ് നി​ർ​ത്തി​വ​ച്ചു
Sunday, January 19, 2020 1:17 AM IST
പ​ടി​ഞ്ഞാ​റ​ത്ത​റ:​സ്്കൂ​ൾ കെ​ട്ടി​ട​ങ്ങ​ൾ​ക്കും ക​ളി​സ്ഥ​ല​ങ്ങ​ൾ​ക്കും ഭീ​ഷ​ണി​യാ​കു​ന്ന​വി​ധ​ത്തി​ൽ സ്വ​കാ​ര്യ​സ്ഥ​ല​ത്തു ന​ട​ത്തി​വ​ന്ന മ​ണ്ണെ​ടു​പ്പ് ജി​ല്ലാ ക​ള​ക്ട​ർ ഇ​ട​പെ​ട്ട് താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ചാ​ണ് മ​ണ്ണെ​ടു​പ്പ് താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ സ്ഥ​ലം ഉ​ട​മ​യ്ക്കു നി​ർ​ദേ​ശം ന​ൽ​കി​യ​ത്.
ജി​യോ​ള​ജി വ​കു​പ്പ് അ​നു​വ​ദി​ച്ച പെ​ർ​മി​റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ്ഥ​ലം ഉ​ട​മ മ​ണ്ണെ​ടു​പ്പ് തു​ട​ങ്ങി​യ​ത്. ഇ​തി​ന​ടു​ത്താ​ണ് ഹ​യ​ർ സെ​ക്ക​ണ്ട​റി സ്കൂ​ൾ, എ​യു​പി സ്കൂ​ൾ, ഗ​വ.​എ​ൽ​പി സ്കൂ​ൾ എ​ന്നി​വ.

വ്യാ​ഴാ​ഴ്ച മ​ണ്ണെ​ടു​പ്പു തു​ട​ങ്ങി​യ​പ്പോ​ൾ സ്കൂ​ൾ അ​ധ്യാ​പ​ക​രും പി​ടി​എ ക​മ്മി​റ്റി​ക​ളും അ​ടി​യ​ന്ത​ര​യോ​ഗം ചേ​ർ​ന്ന് വി​ല്ലേ​ജ് ഓ​ഫീ​സ​ർ​ക്കും പോ​ലീ​സി​ലും പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. ഇ​ന്ന​ലെ മ​ണ്ണെ​ടു​പ്പു തു​ട​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നു പ​രാ​തി ന​ൽ​കി. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് മ​ണ്ണെ​ടു​പ്പു താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തു​ന്ന​തി​നു സാ​ഹ​ച​ര്യം ഒ​രു​ങ്ങി​യ​ത്. മ​ണ്ണെ​ടു​പ്പി​നു​ള്ള പെ​ർ​മി​റ്റ് റ​ദ്ദു ചെ​യ്യ​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടു ജി​ല്ലാ ക​ള​ക്ട​ർ​ക്കു പ​രാ​തി ന​ൽ​കി​യ​താ​യും ന​ട​പ​ടി ഇ​ല്ലെ​ങ്കി​ൽ സ​മ​രം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും വി​വി​ധ സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റു​മാ​രാ​യ എം.​പി ഇ​ബ്രാ​ഹിം, ടി. ​നാ​സ​ർ, അ​ബു എ​ന്നി​വ​ർ പ​റ​ഞ്ഞു.