പാ​തി​രി​യ​ന്പം ഗ്രാ​മ​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​യി ഷാ​ലു ഷാ​ജി
Friday, December 13, 2019 12:15 AM IST
ന​ട​വ​യ​ൽ:​ക​സാ​ക്കി​സ്ഥാ​നി​ൽ ന​ട​ന്ന ഏ​ഷ്യ ക്ലാ​സി​ക് പ​വ​ർ​ലി​ഫ്റ്റിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ സ്വ​ർ​ണ​മെ​ഡ​ൽ നേ​ടി ഷാ​ലു ഷാ​ജി പാ​തി​രി​യ​ന്പം ഗ്രാ​മ​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​യി.

പാ​തി​രി​യ​ന്പ​ത്തെ മു​ണ്ടു​വേ​ലി മു​ക​ളേ​ൽ ഷാ​ജി-​വ​സ​ന്ത ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ് ഷാ​ലു. 285 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ലാ​ണ് കാ​ട്ടി​ക്കു​ളം ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യാ​യ ഷാ​ലു ജേ​ത്രി​യാ​യ​ത്. ദേ​ശീ​യ മ​ത്സ​ര​ത്തി​ൽ സ​ബ് ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ൽ സ്വ​ർ​ണം നേ​ടി​യാ​ണ് ഷാ​ലു ഏ​ഷ്യ​ൻ ക്ലാ​സി​ക് പ​വ​ർ​ലി​ഫ്റ്റിം​ഗ് മ​ത്സ​ര​ത്തി​നു യോ​ഗ്യ​ത നേ​ടി​യ​ത്.

അ​ഞ്ചാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്പോ​ൾ മു​ത​ൽ കാ​യി​ക​രം​ഗ​ത്തു സ​ജീ​വ​മാ​ണ് ഷാ​ലു. കോ​ഴി​ക്കോ​ട് കി​നാ​ലൂ​ർ ഉ​ഷ സ്കൂ​ൾ ഓ​ഫ് സ്പോ​ർ​ട്സി​ൽ ര​ണ്ടു വ​ർ​ഷ​ത്തോ​ളം പ​ഠ​നം ന​ട​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ ജി​ല്ലാ പ​വ​ർ​ലി​ഫ്റ്റിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ സ്ട്രോം​ഗ് വു​മ​ണ്‍ പ​ട്ടം ഷാ​ലു​വാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്. നി​ർ​ധ​ന കു​ടും​ബാം​ഗ​മാ​യ ഷാ​ലു​വി​നു മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ൽ വീ​ട്ടു​കാ​ർ​ക്കു പു​റ​മേ അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും നാ​ട്ടു​കാ​രും പ്രോ​ത്സാ​ഹ​നം ന​ൽ​കു​ന്നു​ണ്ട്.
പ​വ​ർ​ലി​ഫ്റ്റിം​ഗി​ൽ പ​രി​ശീ​ല​നം തു​ട​രാ​നും ഉ​യ​ര​ങ്ങ​ൾ കീ​ഴ​ട​ക്കാ​നു​മാ​ണ് ഷാ​ലു​വി​ന്‍റെ തീ​രു​മാ​നം.