കാ​ർ​ഷി​ക ക​ട​ങ്ങ​ൾ എ​ഴു​തി​ത്തള്ള​ണം; അ​ഖി​ലേ​ന്ത്യാ കി​സാ​ൻ​സ​ഭ
Wednesday, December 11, 2019 11:58 PM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ലെ ക​ർ​ഷ​ക​രു​ടെ മു​ഴു​വ​ൻ ക​ട​ങ്ങ​ളും എ​ഴു​തി ത​ള്ളു​ക, ക​ർ​ഷ​ക​രോ​ടു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്കു​ക, സ്വാ​മി​നാ​ഥ​ൻ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് ന​ട​പ്പാ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ട് അ​ഖി​ലേ​ന്ത്യ കി​സാ​ൻ​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ദേ​ശീ​യ പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ൽ​പ്പ​റ്റ ടെ​ലി​ഫോ​ണ്‍ എ​ക്സ്ചേ​ഞ്ചി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി വി​ജ​യ​ൻ ചെ​റു​ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു.
കി​സാ​ൻ​സ​ഭ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​കെ. ഗീ​വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​എ​സ്. സ്റ്റാ​ൻ​ലി, ഡോ.​അ​ന്പി ചി​റ​യി​ൽ, ജോ​ണി മ​റ്റ​ത്തി​ലാ​നി, എം.​വി. ബാ​ബു, ജോ​സ​ഫ് മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മു​നീ​ർ മീ​ന​ങ്ങാ​ടി, എം. ​ബാ​ല​കൃ​ഷ്ണ​ൻ, കെ.​പി. രാ​ജ​ൻ, പി.​ഇ. ജോ​ർ​ജ്കു​ട്ടി, അ​മ്മാ​ത്തു​വ​ള​പ്പി​ൽ കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.