ഉ​ട​ലാ​ഴം കാ​ണാ​ൻ അ​ഭി​നേ​താ​ക്ക​ളാ​യ ആ​ദി​വാ​സി​ക​ൾ കോ​ള​നി​യി​റ​ങ്ങി
Wednesday, December 11, 2019 11:56 PM IST
നി​ല​ന്പൂ​ർ: ആ​ദി​വാ​സി​ക​ളു​ടെ ജീ​വി​ത​ത്തി​ന്‍റെ പ​ച്ച​യാ​യ ആ​വി​ഷ്കാ​രം സി​നി​മ​യാ​ക്കി​യ​ത് കാ​ണാ​ൻ ആ​ദി​വാ​സി​ക​ൾ ഒ​ന്ന​ട​ങ്കം കോ​ള​നി​യി​റ​ങ്ങി വ​ന്നു. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ വെ​റ്റി​ല​ക്കൊ​ല്ലി ആ​ദി​വാ​സി കോ​ള​നി​യി​ൽ നി​ന്ന് 36 പേ​രാ​ണ് ഇ​ന്ന​ലെ നി​ല​ന്പൂ​ർ ഫെ​യ​റി​ലാ​ന്‍റ് സി​നി​മാ​സി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ ആ​വ​ള സം​വി​ധാ​നം ചെ​യ്ത ‘ഉ​ട​ലാ​ഴം’ സി​നി​മ കാ​ണാ​നെ​ത്തി​യ​ത്. ഉൗ​രു​മൂ​പ്പ​ൻ വ​ലി​യ വെ​ളു​ത്ത​യും സ്ത്രീ​ക​ളും കു​ട്ടി​ക​ളും യു​വാ​ക്ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രാ​ണ് സി​നി​മ കാ​ണാ​നെ​ത്തി​യ​ത്.
മു​തി​ർ​ന്ന സ്ത്രീ​ക​ളി​ൽ പ​ല​രും ആ​ദ്യ​മാ​യാ​ണ് തിയ​റ്റ​റി​ലി​രു​ന്ന് സി​നി​മ കാ​ണു​ന്ന​ത്. കോ​ള​നി​യി​ലെ നി​ര​വ​ധി പേ​ർ ഈ ​സി​നി​മ​യു​ടെ ഭാ​ഗ​മാ​യി​രു​ന്നു. പ്ര​ണ​യി​ക്കാ​നാ​ഗ്ര​ഹ​മു​ള്ള ഗു​ളി​ക​ന്‍റേയും അ​യാ​ളു​ടെ ഭാ​ര്യ മാ​തി​യു​ടേ​യും ക​ഥ​പ​റ​യു​ക​യാ​ണ് ഉ​ട​ലാ​ഴം എ​ന്ന സി​നി​മ. പ്ര​ണ​യി​ക്കു​ന്പോ​ൾ ത​ന്നെ പ്ര​ണ​യം അ​ഭ​യ​വും അ​തോ​ടൊ​പ്പം ഭീ​ക​ര​മാ​യ വേ​ട്ട​യു​മാ​യി മാ​റു​ക​യാ​ണ് ഉ​ട​ലാ​ഴം എ​ന്ന സി​നി​മ​യി​ലൂ​ടെ സം​ഭ​വി​ക്കു​ന്ന​തെ​ന്ന് ക​ന്നി സം​വി​ധാ​ന​ത്തി​ലൂ​ടെ മി​ക​വ് തെ​ളി​യി​ച്ച സം​വി​ധാ​യ​ക​ൻ ഉ​ണ്ണി​കൃ​ഷ്ണ​ൻ ആ​വ​ള പ​റ​ഞ്ഞു.
കാ​ടി​നെ അ​റു​ത്ത് വി​റ​കാ​ക്കി​യ​ത് പോ​ലെ സ​മൂ​ഹം ഗു​ളി​ക​നെ​യും മാ​റ്റു​ന്നു. ഇ​ത് പ​റ​യു​ന്ന​തി​ലൂ​ടെ സ​മൂ​ഹ​ത്തി​ന് അ​ന്യ​മാ​യ ആ​ദി​വാ​സി ജീ​വി​തം തു​റ​ന്നു കാ​ണി​ക്കു​ക​യാ​ണ് സം​വി​ധാ​യ​ക​ൻ. ര​ണ്ട് ദി​വ​സം ഭ​ക്ഷ​ണം പോ​ലും ക​ഴി​ക്കാ​തെ ഇ​രി​ക്കു​ന്ന അ​ഥ​വാ അ​തി​ന് ക​ഴി​യു​ന്ന ആ​ദി​വാ​സി​യു​ടെ ജീ​വി​ത​ത്തി​ന്‍റെ ഒ​രു സാ​ക്ഷി​പ​റ​യ​ൽ കൂ​ടി​യാ​യി മാ​റു​ക​യാ​ണെ​ന്നും സം​വി​ധാ​യ​ക​ന് അ​ഭി​പ്രാ​യ​മു​ണ്ട്. ആ​ദി​വാ​സി​ക​ളു​ടെ അ​ടി​സ്ഥാ​ന​പ​ര​മാ​യ ചോ​ദ​ന​ക​ളെ തൃ​പ്തി​പ്പെ​ടു​ത്താ​നു​ള്ള വി​ക​സ​ന​മാ​ണ് വേ​ണ്ട​തെ​ന്നും സി​നി​മ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
സം​വി​ധാ​യ​ക​ൻ ഉ​ണ്ണി​കൃ​ഷ്ണ​ൻ ആ​വ​ള, ന​ടി​മാ​രാ​യ അ​നു​മോ​ൾ, നി​ല​ന്പൂ​ർ ആ​യി​ഷ, ക്യാ​മ​റാ​മാ​ൻ മു​ഹ​മ്മ​ദ്, നി​ർ​മ്മാ​താ​ക്ക​ളാ​യ ഡോ. ​കെ.​ടി. മ​നോ​ജ്, ഡോ.​സ​ജീ​ഷ് എ​ന്നി​വ​രും തീ​യ​റ്റ​റി​ലെ​ത്തി​യി​രു​ന്നു. മേ​ള​ക​ളി​ൽ ഇ​പ്പോ​ൾ ത​ന്നെ പ്ര​ദ​ർ​ശി​പ്പി​ച്ച ചി​ത്രം കൂ​ടു​ത​ൽ പ്ര​തീ​ക്ഷ​യാ​ണ് ന​ൽ​കു​ന്ന​തെ​ന്ന് സം​വി​ധാ​യ​ക​ൻ പ​റ​ഞ്ഞു.