പോ​ലീ​സു​കാ​ര​നെ മ​ർ​ദി​ച്ച ബ​സ് ഡ്രൈ​വ​ർ റി​മാ​ൻ​ഡി​ൽ
Monday, December 9, 2019 12:16 AM IST
മാ​ന​ന്ത​വാ​ടി: പോ​ലീ​സു​കാ​ര​ന്‍റെ കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ സ്വ​കാ​ര്യ​ബ​സ് ഡ്രൈ​വ​ർ റി​മാ​ൻ​ഡി​ൽ. പ​ന​മ​രം ച​ങ്ങാ​ട​ക്ക​ട​വ് വ​ട്ട​പ്പ​റ​ന്പി​ൽ ഷാ​ഹി​റാ​ണ്
(24) റി​മാ​ൻ​ഡി​ൽ. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം വൈ​കു​ന്നേ​രം സ​മ​യ​ത്തെ​ച്ചൊ​ല്ലി സ്വ​കാ​ര്യ ബ​സ് ജീ​വ​ക്കാ​ർ ത​മ്മി​ലു​ണ്ടാ​യ പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ട്ട​പ്പോ​ൾ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ഐ.​എ​സ്. സു​ധീ​ഷി​നെ മ​ർ​ദി​ക്കു​ക​യും കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തു​ക​യും ചെ​യ്തെ​ന്നാ​ണ് ഷാ​ഹി​റി​നെ​തി​രെ കേ​സ്. എ​സ്ഐ. സി.​ആ​ർ. അ​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്ത​ത്.