കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു​ള്ള റോ​ഡി​ന് പ്രാ​ധാ​ന്യം ന​ൽ​ക​ണ​മെ​ന്ന്
Saturday, December 7, 2019 11:34 PM IST
മാ​ന​ന്ത​വാ​ടി: വ​യ​നാ​ട്ടു​കാ​ർ​ക്ക് ക​ണ്ണൂ​ർ എ​യ​ർ​പോ​ർ​ട്ട് റോ​ഡി​നേ​ക്കാ​ൾ പ്രാ​ധാ​ന്യം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു​ള്ള റോ​ഡി​നാ​ണെ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ത്ത് വിം​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​ജി​ൻ ടി. ​ജോ​യി. കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന കാ​ൽ​ന​ട ജാ​ഥ​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഞ​ങ്ങ​ൾ​ക്കും ജീ​വി​ക്ക​ണം ദ്രോ​ഹി​ക്ക​രു​ത് എ​ന്ന മു​ദാ വാ​ക്യം ഉ​യ​ർ​ത്തി​ക്കൊ​ണ്ട് ന​ട​ത്തു​ന്ന ജാ​ഥ പ്ര​ധാ​ന​മാ​യും ര​ണ്ട് ആ​വ​ശ്യ​ങ്ങ​ളാ​ണ് ഉ​ന്ന​യി​ക്കു​ന്ന​ത്. നാ​ല് വരി​പാ​ത വാ​ണി​ജ്യ​കേ​ന്ദ്ര​ങ്ങ​ൾ ഒ​ഴി​വാ​ക്കി ര​ണ്ട് വ​രി​യി​ൽ ഒ​തു​ക്കി 12 മീ​റ്റ​റി​ൽ റോ​ഡ് നി​ജ​പ്പെ​ടു​ത്തി നി​ർ​മ്മി​ക്കു​ക, മ​ല​യോ​ര ഹൈവേ ഉ​ട​ൻ പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ക എ​ന്ന​താ​ണ് ആ​വ​ശ്യ​ങ്ങ​ൾ. ജാ​ഥ ഉ​ദ്ഘാ​ട​ന​ത്തി​ൽ കെ. ​ഉ​സ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ത്ത് വിം​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം നൗ​ഷാ​ദ് കാ​ക്ക​വ​യ​ൽ പ​താ​ക കൈ​മാ​റി. പി.​വി. മ​ഹേ​ഷ്, കെ. ​മു​ഹ​മ്മ​ദ് ആ​സി​ഫ്, കെ.​കെ. സാ​ബു, എ​ൻ.​വി. അ​നി​ൽ​കു​മാ​ർ, ജ​ബ്ബാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കു​ഴി​നി​ലം, ക​ണി​യാ​രം, എ​രു​മ​ത്തെ​രു​വ് എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ശ​ദീ​ക​ര​ണ യോ​ഗ​ങ്ങ​ൾ​ക്ക് ശേ​ഷം ഗാ​ന്ധി പാ​ർ​ക്കി​ൽ സ​മാ​പി​ച്ചു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ഉ​സ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​വി. മ​ഹേ​ഷ്, എ​ൻ.​വി. അ​നി​ൽ​കു​മാ​ർ, സി.​കെ. സു​ജി​ത്, എ​ൻ.​പി. ഷി​ബി, എം.​വി. സു​രേ​ന്ദ്ര​ൻ, കെ.​എ​ക്സ്.​ജോ​ർ​ജ്, ഇ.​എ. നാ​സ​ർ, ഷാ​നു, ദീ​പ്തി​ഷ്, മ​ഹേ​ഷ്, എം.​കെ. ശി​ഹാ​ബു​ദ്ദീ​ൻ, ജോ​ണ്‍​സ​ണ്‍ ജോ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.