ബി​കെഎം​യു ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ച് ന​ട​ത്തി
Saturday, December 7, 2019 12:28 AM IST
ക​ൽ​പ​റ്റ: തൊ​ഴി​ലു​റ​പ്പ് പ​ദ്ദ​തി​യു​ടെ അ​ട​ങ്ക​ൽ തു​ക​യി​ൽ നി​ന്ന് 1084 കോ​ടി രൂ​പ വെ​ട്ടി​കു​റ​ച്ച കേ​ന്ദ്ര സ​ർ​ക്കാ​ർ ന​യ​ത്തി​നെ​തി​രെ​യും തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വേ​ത​നം ന​ൽ​കാ​ത്ത​തി​ലും പ്ര​തി​ഷേ​ധി​ച്ച് ബി​കെഎം​യു (എ​ഐ​ടി​യു​സി) നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ച് ന​ട​ത്തി.
ബി​കെ​എം​യു സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​എ​സ്. പ്രി​ൻ​സ് മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു.
വ​ർ​ഷ​ത്തി​ൽ 200 ദി​നം തൊ​ഴി​ലും 600 രൂ​പ കൂ​ലി​യും ഉ​റ​പ്പാ​ക്കു​ക, ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ദേ​ശീ​യ ന​യം ന​ട​പ്പാ​ക്കു​ക, ക​ർ​ഷ​ക തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ശ​ക്തി​പ്പെ​ടു​ത്തു​ക, ആ​നു​കൂ​ല്യ​ങ്ങ​ൾ കൊ​ടു​ത്തു തീ​ർ​ക്കു​ക, പെ​ൻ​ഷ​ൻ 300 രൂ​പ​യാ​യി ഉ​യ​ർ​ത്തു​ക, ആ​ദി​വാ​സി​ക​ൾ​ക്കും ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഭൂ​മി​യും വീ​ടും ന​ൽ​കു​ക, ലൈ​ഫ് പ​ദ്ദ​തി ത്വ​രി​പെ​ടു​ത്തു​ക, നെ​ൽ​വ​യ​ൽ ത​ണ്ണീ​ർ​ത​ട നി​യ​മം ക​ർ​ശ​ന​മാ​ക്കു​ക, ത​രി​ശു നി​ല​കൃ​ഷി വ്യാ​പി​പ്പി​ക്കു​ക, കൃ​ഷി ഭ​വ​നു​ക​ൾ​ക്കു കീ​ഴി​ൽ തൊ​ഴി​ൽ സേ​ന രൂ​പീ​ക​രി​ക്കു​ക, എ​ന്നീ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ചാ​ണ് ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ച് ന​ട​ത്തി​യ​ത്.
എ​സ്.​ജി. സു​കു​മാ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി വി​ജ​യ​ൻ ചെ​റു​ക​ര, സം​സ്ഥാ​ന ക​മ്മ​റ്റി അം​ഗം പി.​കെ. മൂ​ർ​ത്തി, സി.​എ​സ്. സ്റ്റാ​ൻ​ലി, ബി​കെ​എം​യു ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ജെ. ചാ​ക്കോ​ച്ച​ൻ, വി.​എ​ൻ. സു​ബ്ര​മ​ണ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഡോ. ​അ​ന്പി ചി​റ​യി​ൽ, ഇ.​ജെ. ബാ​ബു, എം.​വി. ബാ​ബു, ആ​ലി പ​ന​മ​രം, വി. ​യൂ​സ​ഫ്, സി. ​സ​ഹ​ദേ​വ​ൻ, അ​പ്പു​ക്കു​ട്ടി, അ​ഷ​റ​ഫ് ത​യ്യി​ൽ, കു​മ​രേ​ശ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.