ക്വാ​റി-​ക്ര​ഷ​ർ വ്യ​വ​സാ​യി​യു​ടെ സ്വ​ത്ത് വി​വ​രം എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന്
Friday, December 6, 2019 12:30 AM IST
ക​ൽ​പ്പ​റ്റ: ക്വാ​റി-​ക്ര​ഷ​ർ വ്യ​വ​സാ​യി ബ​ത്തേ​രി സ്വ​ദേ​ശി കെ.​ജി. ക്ലി​പ്പി​യു​ടെ സ്വ​ത്തു​വി​വ​രം എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ഒൗ​വ​ർ ഓ​ണ്‍ നേ​ച്ച​ർ സെ​ക്ര​ട്ട​റി സി.​എ​സ്. ധ​ർ​മ​രാ​ജ് വാ​ർ​ത്താ​ക്കു​റി​പ്പി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
ക​ർ​ണാ​ട​ക​യി​ലെ ഗു​ണ്ടി​ൽ​പേ​ട്ട​യ്ക്കു സ​മീ​പം ആ​രം​ഭി​ച്ച സം​രം​ഭ​ത്തി​ന്‍റെ പ​ങ്കാ​ളി​ക​ൾ ച​തി​ച്ചെ​ന്നും കോ​ടി​ക്ക​ണ​ക്കി​നു രൂ​പ ക​ട​ത്തി​ലാ​ണെ​ന്നു​മു​ള്ള ക്ലി​പ്പി​യു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും വാ​ദം വി​ശ്വ​സ​നീ​യ​മ​ല്ല. വ​യ​നാ​ട്ടി​ൽ ഫാ​ന്‍റം റോ​ക്കി​നു സ​മീ​പം 2008 മു​ത​ൽ 2016 വ​രെ കൊ​ടി​യ പ്ര​കൃ​തി​ചൂ​ഷ​ണ​ത്തി​ലൂ​ടെ കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ ആ​സ്തി ക്ലി​പ്പി ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ട്.
മ​ട്ട​പ്പാ​റ​യ്ക്കു പു​റ​മേ ആ​റാ​ട്ടു​പാ​റ​യി​ലും ബ​ത്തേ​രി​യി​ലും ക്ലി​പ്പി​ക്കു ആ​സ്തി​യു​ണ്ട്. വീ​ടി​നു മു​ന്നി​ൽ നി​ർ​ത്തി​യി​ട്ട കാ​റു​ക​ളി​ൽ ഒ​ന്നി​നു മാ​ത്രം കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യാ​ണ് വി​ല.
എ​ന്നാല്‌ ക​ട​ത്തി​ലാ​ണെ​ന്ന വാ​ദം പ​രി​ഹാ​സ്യ​മാ​ണെ​ന്നു ധ​ർ​മ​രാ​ജ് പ​റ​ഞ്ഞു.