മ​നു​ഷ്യ​ർ തെ​റ്റാ​യ മ​നോ​ഭാ​വം ഉ​പേ​ക്ഷി​ക്ക​ണം: ബി​ഷ​പ് മാ​ർ ജോ​സ് പൊ​രു​ന്നേ​ടം
Monday, November 18, 2019 12:34 AM IST
മ​ക്കി​യാ​ട്:​മ​നു​ഷ്യ​ർ തെ​റ്റാ​യ മ​നോ​ഭാ​വം ഉ​പേ​ക്ഷി​ച്ച് നി​ത്യ​ത മു​ന്നി​ൽ​ക്ക​ണ്ട് ജീ​വി​ക്കു​ന്ന​വ​രാ​ക​ണ​മെ​ന്നു മാ​ന​ന്ത​വാ​ടി ബി​ഷ​പ് മാ​ർ ജോ​സ് പൊ​രു​ന്നേ​ടം.​സെ​ന്‍റ് ജൂ​ഡ്സ് ഇ​ട​വ​ക​യു​ടെ ര​ജ​ത​ജൂ​ബി​ലി സ്മാ​ര​ക ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ​യും സ​ണ്‍​ഡേ​സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ​യും വെ​ഞ്ച​രി​പ്പും ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഓ​രോ ക്രൈ​സ്ത​വ​നും തിന്മയും കാ​പ​ട്യ​വും വെ​ടി​ഞ്ഞ് മ​റ്റു​ള്ള​വ​ർ​ക്ക് മാ​തൃ​ക​യാ​ക​ണം. ഇ​താ​ണ് യേ​ശു പ​ഠി​പ്പി​ച്ച​ത്. ശ്രീ​ല​ങ്ക​യി​ൽ ര​ണ്ട് ക്രൈ​സ്ത​വ ദേ​വാ​ല​യ​ത്തി​ൽ ബോം​ബ് വ​ർ​ഷി​ച്ച​പ്പോ​ൾ വി​ശ്വാ​സി സ​മൂ​ഹം ക്ഷ​മി​ക്കു​ക​യാ​യി​രു​ന്നു.
ബി​ഷ​പി​നു ഭീ​ഷ​ണി​യു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കി​യ അ​ധി​കൃ​ത​ർ സം​ര​ക്ഷ​ണം ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​പ്പോ​ൾ അ​ദ്ദേ​ഹം അ​ത് നി​ഷേ​ധി​ച്ച് മാ​തൃ​ക കാ​ട്ടി. ക്രൈ​സ്ത​വ​ർ മ​റ്റു​ള്ള​വ​രോ​ട് ക്ഷ​മി​ക്കു​ന്ന​വ​രാ​ണെ​ന്ന് ലോ​ക​ത്തോ​ടു വി​ളം​ബ​രം ചെ​യ്യു​ന്ന​താ​യി ബി​ഷ​പി​ന്‍റെ നി​ല​പാ​ട്.
ഓ​രോ ക്രൈ​സ്ത​വ​നും ഇ​ളം​ത​ല​മു​റ​യെ വി​ശ്വാ​സ​ത്തി​ൽ വ​ള​ർ​ത്ത​ണ​മെ​ന്നും ബി​ഷ​പ് പ​റ​ഞ്ഞു.
വി​കാ​രി ഫാ.​തോ​മ​സ് ഒ​റ്റ​പ്ലാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ക​ല്ലോ​ടി ഫൊ​റോ​ന വി​ക​രി ഫാ.​അ​ഗ​സ്റ്റി​ൻ പു​ത്ത​ൻ​പു​ര, ഫാ.​തോ​മ​സ് വ​ട്ടം​കാ​ട്ടേ​ൽ, ഫാ.​ജി​ൽ​സ​ണ്‍ എം​എ​സ്എ​ഫ്എ​സ്, ഫാ.​ജെ​യി​സ​ണ്‍ കു​രി​ശു​മ​ല, ട്ര​സ്റ്റി​മാ​രാ​യ മാ​മ​ച്ച​ൻ, വി.​പി. സ്റ്റീ​ഫ​ൻ, എം.​എ. ഷാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബി​ഷ​പി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ർ​ബാ​ന ന​ട​ന്നു.