സ്വാ​ഭാ​വി​ക വ​നം ന​ശി​പ്പി​ക്ക​രു​തെന്ന്
Monday, October 21, 2019 11:31 PM IST
പു​ല്‍​പ്പ​ള്ളി: വ​യ​നാ​ട്ടി​ലെ സ്വാ​ഭാ​വി​ക വ​നം ന​ശി​പ്പി​ച്ച് തേ​ക്ക് വ​ച്ച് പി​ടി​പ്പി​ക്കാ​നു​ള്ള വ​നം​വ​കു​പ്പി​ന്‍റെ തീ​രു​മാ​ന​ത്തി​ല്‍ നി​ന്ന് പി​ന്‍​മാ​റ​ണ​മെ​ന്ന് ശ്രീ​നാ​ര​യ​ണ ധ​ര്‍​മ്മ പ​രി​പാ​ല​ന യോ​ഗം പു​ല്‍​പ്പ​ള്ളി യൂ​ണി​യ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. മ​നു​ഷ്യ​ന്‍റെ​യും മൃ​ഗ​ങ്ങ​ളു​ടെ​യും ആ​വാ​സ​വ്യ​വ​സ്ഥ​യ്ക്ക് ഹാ​നി​ക​ര​മാ​ണ് തേ​ക്ക് കൃ​ഷി​. ​സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​മേ​റ്റ​പ്പോ​ള്‍ പ്ര​ക​ട​ന​പ​ത്രി​ക​യി​ല്‍ പ​റ​ഞ്ഞ​താ​ണ് നി​ല​വി​ലു​ള്ള തേ​ക്ക് പ്ലാ​ന്‍റേഷ​ന്‍ മു​റി​ച്ച് മാ​റ്റി സ്വാ​ഭാ​വി​ക വ​നം​വ​ച്ചു പി​ടി​പ്പി​ക്കു​മെ​ന്ന്. വ​ന്യ​മൃ​ഗ​ശ​ല്യ​ത്താ​ല്‍ ജ​നം നാ​ടു​വി​ടേ​ണ്ട അ​വ​സ്ഥ​യാ​ണെ​ന്നും ഇ​തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മു​ണ്ടാ​വ​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. വി​ജ​യ​ന്‍ കു​ടി​ലി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി.​കെ. മോ​ഹ​ന​ന്‍, പ്ര​ദീ​പ്, സ​ന്തോ​ഷ് കൂ​ന്താ​ര്‍​മ​ണി​യേ​ല്‍, ദി​നേ​ശ​ന്‍ കൊ​ല്ല​പ്പി​ള്ളി​ല്‍, സി.​പി. പ്ര​കാ​ശ​ന്‍, ബാ​ബു പൂ​ഴി​ക്കൊ​ല്ലി​ല്‍, മോ​ഹ​ന​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.