പു​ല്‍​പ്പ​ള്ളി ടൗ​ണി​ലെ ട്രാ​ഫി​ക് പ​രി​ഷ്‌​ക​ര​ണം പ്ര​ഖ്യാ​പ​ന​ങ്ങ​ളി​ല്‍ മാ​ത്രം
Tuesday, September 17, 2019 12:30 AM IST
പു​ല്‍​പ്പ​ള്ളി: ടൗ​ണി​ല്‍ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​യി​ട്ടും ടൗ​ണി​ല്‍ ട്രാ​ഫി​ക് പ​രി​ഷ്‌​ക​ര​ണം ന​ട​പ്പാ​ക്കാ​ന്‍ ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട​വ​ര്‍ ത​യാ​റാ​കാ​ത്ത​തി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു.
ഓ​ഗ​സ്റ്റ് ഒ​ന്നു മു​ത​ല്‍ ട്രാ​ഫി​ക് പ​രി​ഷ്‌​ക​ര​ണം ന​ട​പ്പാ​ക്കാ​നാ​യി ട്രാ​ഫി​ക് അ​ഡൈ്വ​സ​റി ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും പോ​ലീ​സ്, ആ​ര്‍​ടി​ഒ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ യോ​ഗം ചേ​ര്‍​ന്ന് ട്രാ​ഫി​ക് പ​രി​ഷ്‌​ക​ര​ണം ന​ട​പ്പാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചെ​ങ്കി​ലും ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ അ​നാ​സ്ഥ മൂ​ലം ന​ട​ന്നി​ല്ല.
ബ​സ്‌​സ്റ്റാ​ന്‍​ഡ് മു​ത​ല്‍ താ​ഴെ അ​ങ്ങാ​ടി​വ​രെ​യും പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ മു​ത​ല്‍ മ​രി​യ ജം​ഗ്ഷ​ന്‍ വ​രെ​യു​ള്ള ടൗ​ണി​ന്‍റെ പ്ര​ധാ​ന ഭാ​ഗ​ങ്ങ​ളി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ ത​ല​ങ്ങും വി​ല​ങ്ങും പാ​ര്‍​ക്ക് ചെ​യ്യു​ന്ന​തു മൂ​ലം ഗ​താ​ഗ​ത​കു​രു​ക്ക് രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്. ഫു​ട്പാ​ത്തു​ക​ളി​ല്‍ പോ​ലും വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യു​ന്ന​ത് പ​തി​വാ​യി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ല. വ്യാ​പാ​രി​ക​ളും നാ​ട്ടു​കാ​രു​മാ​ണ് ഇ​തു​കാ​ര​ണം ഏ​റെ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത്.
സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ള്‍​ക്ക് ടൗ​ണി​ല്‍ പാ​ര്‍​ക്കിം​ഗി​ന് സ്ഥ​ലം ക​ണ്ടെ​ത്താ​ന്‍ ക​ഴി​യാ​ത്ത​താ​ണ് ട്രാ​ഫി​ക് പ​രി​ഷ്‌​ക​ര​ണ ന​ട​പ​ടി വൈ​കാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്. ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട​വ​രു​ടെ അ​നാ​സ്ഥ മൂ​ല​മാ​ണ് ട്രാ​ഫി​ക് പ​രി​ഷ്‌​ക​ര​ണം വൈ​കു​ന്ന​തെ​ന്നാ​ണ് ‍ കാ​ര​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്.