ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു മ​ന്ത്രി എ​സ്.​പി. വേ​ലു​മ​ണി
Sunday, September 15, 2019 11:58 PM IST
ഗൂ​ഡ​ല്ലൂ​ര്‍: നീ​ല​ഗി​രി​യി​ല്‍ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജ് സ്ഥാ​പി​ക്കു​ന്ന​തി​നു ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ത​മി​ഴ്‌​നാ​ട് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ മ​ന്ത്രി എ​സ്.​പി. വേ​ലു​മ​ണി. ഊ​ട്ടി എ​ച്ച്എ​ഡി​പി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ശി​ലാ​സ്ഥാ​പ​ന​വും നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
മെ​ഡി​ക്ക​ല്‍ കോ​ള​ജ് വി​ഷ​യം മു​ഖ്യ​മ​ന്ത്രി​യു​മാ​യി ച​ര്‍​ച്ച​ചെ​യ്യും. സ​ര്‍​ക്കാ​ര്‍ നീ​ല​ഗി​രി ജി​ല്ല​യ്ക്കു മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണ് ന​ല്‍​കു​ന്ന​ത്. ജി​ല്ല​യി​ലെ ഗ​വ.​സ്‌​കൂ​ളു​ക​ളി​ലെ 7,300 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സൗ​ജ​ന്യ​മാ​യി ലാ​പ്‌​ടോ​പ് ഉ​ട​ന്‍ വി​ത​ര​ണം ചെ​യ്യും.
ന​ടു​വ​ട്ടം, ദേ​വ​ര്‍​ഷോ​ല ബ​സ‌്സ്റ്റാ​ന്‍​ഡു​ക​ളു​ടെ പു​ന​ര്‍​നി​ര്‍​മാ​ണ​ത്തി​ന് ആ​റു കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്. ഗൂ​ഡ​ല്ലൂ​ര്‍ ബ​സ‌്സ്റ്റാ​ന്‍​ഡ് വി​പു​ലീ​ക​ര​ണം ഉ​ട​ന്‍ ന​ട​ത്തും.
പ്ര​ള​യ​ത്തി​ല്‍ വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ര്‍​ക്കു​ള്ള ഭ​വ​ന​ങ്ങ​ളു​ടെ നി​ര്‍​മാ​ണം പു​രോ​ഗ​തി​യി​ലാ​ണ്. 12.9 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് വീ​ടു​ക​ള്‍ നി​ര്‍​മി​ക്കു​ന്ന​ത്.
പ്ര​ള​യ​ക്കെ​ടു​തി​ക​ള്‍​ക്കു ഇ​ര​യാ​യ​വ​ര്‍​ക്കു മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.​
കു​ന്നൂ​ര്‍ എം​എ​ല്‍​എ ശാ​ന്തി​രാ​മു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​ഐ​ജി കാ​ര്‍​ത്തി​കേ​യ​ന്‍, ജി​ല്ലാ ക​ള​ക്ട​ര്‍ ജെ. ​ഇ​ന്ന​സ​ന്റ് ദി​വ്യ, ഡി​ആ​ര്‍​ഒ നി​ര്‍​മ​ല, എ​സ്പി സി. ​ക​ലൈ​ശെ​ല്‍​വ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.